സഹോദരന്റെ ആവശ്യം നിരസിച്ചു! വിവാദ പാക് മോഡല്‍ ഖന്‍ഡീല്‍ ബലോച് സഹോദരന്റെ വെടിയേറ്റു മരിച്ചു; ദുരന്തം അരങ്ങേറിയത് ഇന്നു രാവിലെ മുള്‍ട്ടാനില്‍

MODELമുള്‍ട്ടാന്‍: പാക് നടിയും മോഡലുമായ ഖന്‍ഡീല്‍ ബലോച് സഹോദരന്റെ വെടിയേറ്റ് മരിച്ചു. ഇന്നു രാവിലെ മുള്‍ട്ടാനിലാണ് ദുരന്തം അരങ്ങേറിയത്. ഇളയ സഹോദരന്റെ വെടിയേറ്റാണു മരിച്ചതെന്നും കുത്തേറ്റതാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്റര്‍നെറ്റ് സെന്‍സേഷണലായ ബലോചിനോട് മോഡലിംഗില്‍നിന്ന് പിന്മാറണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നതായി ഇവരുടെ കുടുംബത്തോട് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.

മുള്‍ട്ടാനിലാണെങ്കിലും സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് ബലോച് താമസിച്ചിരുന്നത് എവിടെയാണെന്ന് കൃത്യമായി വെളിപ്പെടുത്തിയിരുന്നില്ല. ജീവനു ഭീഷണിയുണ്‌ടെന്നും സുരക്ഷ നല്കണമെന്നും ബലോച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയം യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. ഈദുള്‍ ഫിത്വറിനു ശേഷം വിദേശത്തേക്കു താമസം മാറുന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

മത പണ്ഡിതനും പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ മുഫ്തി അബ്ദുള്‍ ഖവിയോടൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ബലോച് പോസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Related posts