സാമൂഹിക പ്രതിബന്ധത ഉണര്‍ത്തുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ ശ്രദ്ദേയമാകുന്നു

KNR-FLEXആലക്കോട്: സാമൂഹിക പ്രതിബന്ധത ഉണര്‍ത്തുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ കരുവഞ്ചാലിലും പരിസര പ്രദേശങ്ങളിലും ചര്‍ച്ചയാകുന്നു. വ്യാപാരികളുടെയും സംഘടനകളുടെയും ശ്രദ്ധയ്ക്കായി സ്ഥാപിച്ചിരിക്കുന്ന ഫഌക്‌സ് ബോര്‍ഡുകളില്‍ ഒന്നില്‍ പരസ്യബോര്‍ഡുകള്‍ കെട്ടാന്‍ എളുപ്പമാണ്. എന്നാല്‍ കാലവധി കഴിഞ്ഞാല്‍ എടുത്തു മാറ്റാന്‍ ഏര്‍പ്പാട് വേണും എന്ന് ഓര്‍മ്മിപ്പിക്കുന്നു.    പ്രസംഗം മാത്രം പോരാ പ്രവര്‍ത്തിച്ച് കാണിക്കണമെന്ന ബോര്‍ഡ് കരുവഞ്ചാല്‍ ടൗണിലാണ് സ്ഥാപിച്ചിരിക്കുന്നത്.

വായാട്ടുപറമ്പ് ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ഫഌക്‌സില്‍ എങ്ങോട്ടാ ഇത്ര തിരക്ക് എന്ന് ചോദിച്ചാണ് തുടക്കം. റോഡ് നന്നായി കിടക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വാഹനമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാനകള്‍ വൃത്തിയാക്കണം,   നമ്മുടെ ആരോഗ്യത്തിന് ജോലി ചെയ്യുന്ന സ്ഥാപനവും വീടും വൃത്തിയാക്കിയിടാന്‍ ഓരോരുത്തരും തയാറാവണമെന്നും ഫഌക്‌സില്‍ പറയുന്നു. കൂടാതെ ശുചിത്വ സന്ദേശവും ജല സംരക്ഷണവും ഫഌക്‌സില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ആദ്യം സ്വയം നന്നാകു, പിന്നെ കുടുംബം നന്നാവണം, അതിനുശേഷം നാട് നന്നാക്കാന്‍ ഇറങ്ങു എന്ന് എല്ലാ ഫഌക്‌സ് ബോര്‍ഡിലും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ഫഌക്‌സ് ബോര്‍ഡുകള്‍ കരുവഞ്ചാല്‍ ടൗണ്‍, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരുപറ്റം യുവാക്കള്‍ ചേര്‍ന്നാണ് ഇത്തരം ഒരു പ്രവര്‍ത്തനം നടത്തുന്നത്.  സ്വന്തം കര്‍ത്തവ്യം തിരിച്ചറിഞ്ഞ് ജനനാടും പ്രതിനിധികളും ഉണരാനാണ് ഈ സംരഭമെന്നാണ് ഇവരുടെ അവകാശവാദം.

Related posts