കോഴിക്കോട്: തിരുവനന്തപുരം കാട്ടായിക്കോണത്ത് ഉണ്ടായ സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ച മാര്‍ച്ച് ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍കണ്ടാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നുപറയുന്ന പിണറായി വിജയന്‍ സിപിഎമ്മിന്റെ തോല്‍വി ഉറപ്പിച്ചുകഴിഞ്ഞു.
സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഈ സാഹചര്യത്തില്‍ ഇത്തരമൊരു കൂട്ടുകെട്ടുണ്ടെന്ന് തലയ്ക്ക് സ്ഥിരതയുള്ളവര്‍ പറയില്ല. പോലീസിന്റെ സാന്നിധ്യത്തിലാണ് തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ തല്ലിച്ചതച്ചത്. ഇത്തവണ സിപിഎം അധികാരത്തിലെത്തുമെന്ന തോന്നലുള്ളതുകൊണ്ടാണ് അക്രമത്തിന് പോലീസ് കൂട്ടുനിന്നത്. അടുത്ത ജന്‍മത്തില്‍ നായയാകുമെന്നുകരുതി ഇപ്പോഴേ കുരയ്‌ക്കേണ്ട ആവശ്യം പോലീസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, പി. ജിതേന്ദ്രന്‍, ടി. ബാലസോമന്‍, എം.സി. ശശീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.