സീരിയല്‍ കഥപോലെ ഗര്‍ഭം…! ഗര്‍ഭമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ പറ്റിച്ചു;അഡമിറ്റ് ദിവസം ബന്ധുക്കളോടൊപ്പം ആശുപത്രിയിലെത്തിയ യുവതി മുങ്ങി ; ഒടുവില്‍ യുവതിയെ കോട്ടയത്തുനിന്നും പോലീസ് പൊക്കി

xKTM-PEEDANAM-KADA.jpg.pagespeed.ic.tCOH8iGh5Cകായംകുളം: ആശുപത്രിയില്‍ നിന്നും കാണാതായ യുവതിയെ കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍നിന്നും പോലീസ് കണെ്ടത്തി ഏവൂര്‍ മുട്ടം സ്വദേശിനി റീനയെയാണ് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷങ്ങള്‍ക്കൊടുവില്‍ കായംകുളം പോലീസ് കണെ്ടത്തിയത.് യുവതിയെ കാണാതായ അന്നുമുതല്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു പോലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. വീട്ടുകാരെ താന്‍ ഗര്‍ഭിണിയാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

ഒടുവില്‍ അഡ്മിറ്റ് ആകുന്ന തീയതിയും പറഞ്ഞിരുന്നു. ഈ ദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇനിബന്ധുക്കളോട് പറഞ്ഞ് വിശ്വസിപ്പിച്ചത് മാറ്റി പറയാന്‍ കഴിയാത്തതിനെ തുടര്‍ന്നു യുവതി മുങ്ങിയെന്നാണ് പോലീസിനോട് ഇവര്‍ പറഞ്ഞത്. കാണാതായ അന്നുമുതല്‍ പല ട്രെയിനുകളിലാണ് ഇവര്‍ തങ്ങിയത്. ട്രെയിനില്‍ കോയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇവര്‍ മാറി മാറി സഞ്ചരിക്കുകയായിരുന്നെന്നും പോലീസിനോടു പറഞ്ഞു. കായംകുളം എബനേസര്‍ ആശുപത്രിയില്‍വച്ച് കഴിഞ്ഞയാഴ്ചയാണ് ബന്ധുക്കള്‍ക്കൊപ്പം ഡോക്ടറെ കാണാനെത്തിയ യുവതിയെ കാണാതായത്.

Related posts