കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞു; നാളെ മുതൽ ക്യന്പുകളിൽനിന്ന് വീടുകളിലേക്ക്

കോ​ട്ട​യം: പ്ര​ള​യ​ജ​ലം ഇ​റ​ങ്ങിത്തുട​ങ്ങി​യ​തോ​ടെ നാ​ളെ മു​ത​ൽ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് പോ​യി​ത്തു​ട​ങ്ങും. 442 ക്യാ​ന്പു​ക​ളി​ലാ​യി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 39443 കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യ​ത്.

കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വു കു​റ​ഞ്ഞെ​ങ്കി​ലും പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ൽ ദു​രി​ത​ത്തി​നു കു​റ​വ് വ​ന്നി​ട്ടി​ല്ല. തി​രു​വാ​ർ​പ്പ്, കു​മ​ര​കം, അ​യ്മ​നം, വൈ​ക്കം, ത​ല​യോ​ല​പ്പ​റ​ന്പ്, വെ​ള്ളൂ​ർ, ടി​വി പു​രം, ചെ​ന്പ്, മ​റ​വ​ൻ​തു​രു​ത്ത്, ഉ​ദ​യ​നാ​പു​രം, വെ​ച്ചൂ​ർ മേ​ഖ​ല​യി​ൽ​നി​ന്നു സ​ർ​വ​തും ഉ​പേ​ക്ഷി​ച്ചു ജ​ന​ങ്ങ​ൾ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് നേ​രി​യ തോ​തി​ൽ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ മ​ന്ദ​ഗ​തി​യി​ലാ​ണ് വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി പോ​കു​ന്ന​ത്.

ഒ​റ്റ​പ്പെ​ട്ടു കി​ട​ന്ന​വ​രെ ടോ​റ​സു​ക​ളി​ലും ടി​പ്പ​റു​ക​ളി​ലും സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്കു മാ​റ്റു​ന്ന​തു ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വും തു​ട​രു​ക​യാ​ണ്. വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​ർ ആ​ദ്യം വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ചു ക്യാ​ന്പു​ക​ളി​ലേ​ക്കു പോ​കു​വാ​ൻ ത​യാ​റാ​കാ​തി​രി​ക്കു​ക​യും പി​ന്നീ​ട് വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​വ​രു​മാ​ണ് ദു​രി​ത​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​രെ​യാ​ണ് ഇ​പ്പോ​ൾ തെ​ര​ഞ്ഞു​പി​ടി​ച്ച് ക്യാ​ന്പു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ്

Related posts