സുധീരന് ഉമ്മന്‍ചാണ്ടിയെ ഭയമെന്ന് കാനം രാജേന്ദ്രന്‍

tcr-kanamതൃശൂര്‍: അഞ്ചുവര്‍ഷംകൊണ്ട് കേരളത്തില്‍ വളര്‍ന്നത് അഴിമതി മാത്രമാണെന്നും ഇനിയും യുഡിഎഫ് ഭരണം തുടര്‍ന്നാല്‍ വളരുന്നതും തുടരുന്നതും അഴിമതിമാത്രമായിരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനല്ല, ജനങ്ങള്‍ക്കും, ഇന്നത്തെ സ്ഥിതിയില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമാണ് ഉമ്മന്‍ചാണ്ടിയെ ഭയം. ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ ജനങ്ങളെ പേടിയുമില്ല. മണ്ണുത്തിയില്‍ ഒല്ലൂര്‍ നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. കെ. രാജന്റെയും തൃശൂരില്‍ അഡ്വ.വി.എസ്. സുനില്‍കുമാറിന്റെയും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം രാജേന്ദ്രന്‍.

തൃശൂര്‍ റീജണല്‍ തിയറ്ററില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, യു.പി. ജോസഫ്, അഡ്വ.വി.എസ്. സുനില്‍കുമാര്‍, കെ.പി. രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മേയര്‍ അജിത ജയരാജന്‍, പാര്‍വതി പവനന്‍, ഷീബ അമീര്‍, ജയരാജ്‌വാര്യര്‍, ഡോ.സി. രാവുണ്ണി, അഡ്വ. കെ.ബി. മോഹന്‍ദാസ്, സംവിധായകരായ പ്രിയനന്ദനന്‍, പ്രേംലാല്‍, വിവിധ ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts