സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി നടുറോഡില്‍ വാക്കേറ്റം; ഗതാഗതം സ്തംഭിച്ചു

alp-tharkkamഅറക്കുളം: സൈഡ് കൊടുക്കാത്തതിനെ ചൊല്ലി കെഎസ്ആര്‍ടിസി ജീവനക്കാരും, ലോറി തൊഴിലാളികളും നടുറോഡില്‍ വാക്കേറ്റം നടത്തിയത് ഗതാഗത തടസം സൃഷ്ടിച്ചു. വാഗമണ്ണില്‍ നിന്ന് തൊടുപുഴയ്ക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരും, ലോഡുമായി വന്ന ലോറി തൊഴിലാളികളും തമ്മിലാണ് നടുറോഡില്‍ വാക്കേറ്റമുണ്ടായത്. എടാട് മുതല്‍ ബസിന് സൈഡ് കൊടുക്കാതെ ലോറി വരികയായിരുന്നുവെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു.

അറക്കുളം പന്ത്രണ്ടാം മൈല്‍ ജംഗ്ഷനില്‍ ബസ് ലോറിയെ മറികടന്നു. സര്‍വീസ് തടസപ്പെടുത്തിയതിനെ ചൊല്ലി ലോറിക്കാരുമായു ണ്ടായ വാക്കേറ്റം കൈയാംകളിയിലേക്കു എത്തുമെന്ന ഘടത്തില്‍ നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം ഒതുക്കുകയായിരുന്നു. പിന്നീട് പ്രശ്‌നം രൂക്ഷമായതോടെ ലോറിക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.

Related posts