ബി ടൗണിലെ മറ്റൊരു നായിക കൂടി തമിഴ് സിനിമയുടെ ഭാഗമാകാന്‍ പോകുന്നതായി വാര്‍ത്തകള്‍. സുന്ദര്‍ സിയുടെ ചിത്രത്തിലൂടെ ദീപിക പദുകോണ്‍ വീണ്ടും തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നെന്ന് പ്രചരിക്കുന്നതിനിടയിലാണ് പുതിയ വാര്‍ത്ത. സോനം കപൂറാണ് തമിഴിലേക്ക് ഇനിയെത്തുന്ന ബോളിവുഡ് താരം.
സൗന്ദര്യ രജനീകാന്ത് ഈ അടുത്താണ് തന്റെ രണ്ടാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവുക്കു എന്മേല് എന്നടി കോപം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യാനാണ് സൗന്ദര്യ ആദ്യം തീരുമാനിച്ചിരുന്നതത്രേ. എന്നാല്‍ ഒഡിഷനുകള്‍ നടത്തിയിട്ടും ആരെയും തെരഞ്ഞെടുക്കാനായില്ല. അതിനു പിന്നാലെയാണ് ധനുഷും സോനം കപൂറുമായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
താനു നിര്‍മിക്കുന്ന ചിത്രം വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചാണ് പറയുന്നത്. ആനന്ദ് എല്‍. റായിയുടെ രഞ്ജാന എന്ന ചിത്രത്തില്‍ ഇരുവരും മുമ്പ് ഒന്നിച്ച് അഭിനയിച്ചിരുന്നു. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.