നെയ്യാറ്റിന്‍കര: ദേശീയ ചലച്ചിത്ര പുരസ്കാര പട്ടികയില്‍ പരിസ്ഥിതി ചിത്രങ്ങളുടെ വിഭാഗത്തില്‍ അവസാന റൗണ്ടിലെത്തിയ ക്രയോണ്‍സ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ചിത്രത്തിലെ അരുന്ധതി എന്ന കഥാപാത്രത്തെ തന്മയതത്വത്തോടെ അവതരിപ്പിച്ച പി.ബി ദേവിശ്രീ പ്രശാന്ത് സ്കൂളിനും നാടിനും അഭിമാനമായി.നര്‍ത്തകിയും ഗായികയും കൂടിയായ ദേവിശ്രീ നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ദേവിശ്രീ കേരള സംസ്ഥാന ഡയറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീം സോംഗിലും കാരുണ്യ ചികിത്സാ പദ്ധതിയുടെ വൈറ്റ് ഡ്രോപ്പ്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. നിരവധി പരമ്പരകളിലും ഡോക്യുമെന്ററികളിലും ശബ്ദം നല്‍കി. ബാലരാമപുരം വടക്കേവിള ജംഗ്ഷനില്‍ ദേവി കമ്മ്യൂണിക്കേഷന്‍സ് കലാ- സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം നടത്തുന്ന അക്ഷരത്തുമ്പികള്‍ കുട്ടികളുടെ കൂട്ടായ്മയുടെ ലീഡറും കുട്ടികളുടെ ഫിലിം ക്ലബ് ജനറല്‍ സെക്രട്ടറിയുമാണ് ദേവിശ്രീ. പ്രശാന്ത് കുമാറിന്റെയും ബീനാ പ്രശാന്തിന്റെയും മകളായ ദേവിശ്രീയുടെ ആദ്യ സിനിമയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്രയോണ്‍സ്.