പോലീസ് സമ്മേളനത്തിനിടെ പോലീസുകാരന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചത് പ്രേക്ഷകര്‍ക്കു സുപരിചിതയായ ടിവി അവതാരകയെ, വച്ചുപൊറുപ്പിക്കില്ലെന്ന് ഡിജിപി…

rapeകൊല്ലത്ത് സെമിനാറിനിടെ പോലീസുകാരന്‍ കയറിപ്പിടിച്ച അവതാരക ടെലിവിഷന്‍ ചാനലുകളിലൂടെ മലയാളിക്ക് സുപരിചിത (പേരു വെളിപ്പെടുത്തുന്നില്ല). കഴിഞ്ഞദിവസമാണ് സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ രാജ്യാന്തര സെമിനാറിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അവതാരകയെ കയറിപ്പിടിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അസി. കമ്മീഷണര്‍ പദവിയുളള ഉദ്യോഗസ്ഥനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിദേശ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ നടന്ന സംഭവം പോലീസ് സേനയ്ക്കാകെ അപമാനമായെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വിലയിരുത്തല്‍.

രണ്ടുദിവസങ്ങളിലായിട്ടായിരുന്നു പരിപാടി. വിദേശാജ്യങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സമ്മേളനത്തിനെത്തിയിരുന്നു. ഈ ദിവസങ്ങളിലെല്ലാം പരിപാടി അവതരിപ്പിച്ചിരുന്നത് വിവാദസംഭവത്തിലെ യുവതിയായിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കെടുത്ത സമാപനദിവസമായിരുന്നു വിവാദത്തിന് ആധാരമായ സംഭവം. സ്റ്റേജിനും മേക്കപ്പ് മുറിക്കും ഇടയിലുള്ള ഇടനാഴിയില്‍ വച്ചാണ് അസിസ്റ്റന്റ് കമ്മീഷണര്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. നേര്‍ത്ത വെളിച്ചം മാത്രമുള്ള ഈ ഭാഗത്ത് ആളുകളും കുറവായിരുന്നു.

പോലീസുകാരന്‍ കടന്നുപിടിച്ചതോടെ കുതറിയോടിയ അവതാരക പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലിന്റെ അടുക്കലെത്തി വിവരം പറയുകയായിരുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഉടനടി വിളിപ്പിച്ച പ്രിന്‍സിപ്പല്‍ ഇയാളെ സമ്മേളനവേദിയില്‍ നിന്നും ഇറക്കിവിട്ടു. സംഭവം ഉടന്‍ തന്നെ ഡിജിപിയെ അറിയിക്കുകയും ചെയ്തു. ഡിജിപി അന്വേഷണച്ചുമതല ദക്ഷിണമേഖല ഐജി മനോജ് എബ്രഹാമിന് കൈമാറി. അവതാരകയുടെ പരാതി എത്തും മുമ്പുതന്നെ സംഭവത്തെക്കുറിച്ച് മാനേജ് എബ്രഹാം റിപ്പോര്‍ട്ട് നല്കുകയും ചെയ്തു.  രണ്ടുദിവസമായി നടന്ന സൈബര്‍ െ്രെകം രാജ്യാന്തര സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രശംസ നേടിയിരുന്നു.

Related posts