സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന: സംഘത്തിലെ പ്രധാന പ്രതിയെ അറസ്റ്റു ചെയ്തു

tvm-arrestkanchavuകോവളം: സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവും മയക്കു മരുന്ന് ഉത്പന്നങ്ങളും വില്പന നടത്തി വന്നിരുന്ന  സംഘത്തിലെ പ്രധാനിയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.  വാഴമുട്ടം സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ്   വെങ്ങാനൂര്‍ അഖില ഭവനില്‍  അനില്‍കുമാറി (അനി -47) –നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സിഐക്കു  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവളം എസ്‌ഐ  ജി. അജയകുമാറിന്റെ നേതൃത്വത്തില്‍  ക്രൈം എസ് ഐ എ. അജയകുമാര്‍, സിവില്‍ പോലീസുകാരായ ദിനേശ് എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയില്‍ നിന്നും ചെറിയ പൊതികളാക്കി വില്പനക്കായി സൂക്ഷിച്ചിരുന്ന  250 ഗ്രാമോളം തൂക്കമുള്ള കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്തിലെ മറ്റ് കണ്ണികളെക്കുറിച്ചുള്ള പോലീസിന് വിവരം  ലഭിച്ചതായി കോവളം എസ് ഐ ജി. അജയകുമാര്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts