തിരുവനന്തപുരം: റിയോ ഒളിമ്പിക്സിലെ ബാഡ്മിന്റണ്‍ മത്സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ പി.വി.സിന്ധുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന തിളക്കമാര്‍ന്ന പ്രകടനമാണ് സിന്ധു കാഴ്ച വെച്ചത്. രാജ്യം മുഴുവന്‍ ഈ കുട്ടിയെ ഓര്‍ത്ത് അഭിമാനിക്കുന്ന ദിവസമാണിന്ന്. സിന്ധുവിന്റെയും സാക്ഷി മാലിക്കിന്റെയും ദീപ കര്‍മാക്കറിന്റെയും നേട്ടങ്ങള്‍ മുന്നോട്ടു വെക്കുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്.
പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങിയിരിക്കേണ്ടവരാണെന്ന ബോധം ‘കുട്ടിക്കാലത്തേ അടിച്ചേല്‍പ്പിക്കാതിരുന്നാല്‍, സ്ത്രീകള്‍ ദുര്‍ബലരാണെന്നും പുരുഷന് താഴെ നില്‍ക്കേണ്ടവരാണെന്നുമുള്ള മിഥ്യാധാരണ മാറ്റി വെപ്പിച്ചാല്‍ തുല്യ അവസരങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കപ്പെടാതിരുന്നാല്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നുള്ള സന്ദേശമാണിതെന്നും പിണറായി വിജയന് പറഞ്ഞു.