സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ല

PKD-BUSSTANDആലത്തൂര്‍: സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നു പരാതി. തൃശൂരില്‍നിന്നും പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ഭാഗങ്ങളിലേ ക്കും തിരിച്ചും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലാണ് വിദ്യാര്‍ഥികളെ കയറാന്‍ മടിക്കുന്നത്.രാവിലെ എട്ടുമുതല്‍ സ്കുളുകളി ലേക്ക് പോകാനായി സ്‌റ്റോപ്പിലെ ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ചിലപ്പോള്‍ ഒരുമണിക്കൂര്‍വരെ  കാത്തുനില്‌ക്കേണ്ടി  വരുന്നുണ്ടെന്നു വിദ്യാര്‍ഥി കള്‍ പറയുന്നു. ബസില്‍ കയറിയാല്‍ ചീത്തവിളിയും കേള്‍ക്കണം.ഒരു സ്‌റ്റോപ്പില്‍ മണിക്കൂറോളം കാത്തുനില്ക്കുന്നവരില്‍നിന്നും കുറച്ചുപേരെ ചിലപ്പോള്‍ കയറ്റും.

ബാ ക്കിയുള്ളവര്‍  അടുത്ത ബസ് വരു ന്നതുവരെ വീണ്ടും കാത്തുനില്ക്കണം. ഇതുമൂലം സമയം വൈകി സ്കുളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ ശകാരങ്ങളും കേള്‍ക്കേണ്ടിവരികയാണ്.ഇതിനിടെ, ചില സ്കൂളുകളില്‍ നിന്നും കുട്ടി സ്കുളി ലെത്തിയി ട്ടില്ലെ ന്ന് അറിയിച്ചുള്ള ഫോണ്‍ സന്ദേശം മാതാപി താക്കളുടെ മൊബൈലി ലേക്കു ലഭിച്ചിരിക്കും. ബസ് ജീവന ക്കാരുടെ ക്രൂരതമൂലം ഏറേ ബുദ്ധിമുട്ടനു ഭവിക്കേണ്ടി വരുന്നത് പെണ്‍കുട്ടി കളാണ്.മലയോര മേഖലകളില്‍നി ന്നുംവരുന്ന വിദ്യാര്‍ഥ ികളാണ് ദുരിതമനുഭവിക്കുന്നത്.

Related posts