എന്തായാലും കയറിയതല്ലെ എല്ലാം ഒന്ന് കണ്ടിട്ട് പോകാം; ആശുപത്രിക്കുള്ളിൽ ഓടിക്കളിച്ച് കുരങ്ങൻ, വടിയെടുത്ത് ഡോക്ടർ

പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കാ​റു​ണ്ട്. അ​വ ന​മ്മെ ചി​ന്തി​പ്പി​ക്കു​ന്ന​താ​കാം സ​ന്തോ​ഷി​പ്പി​ക്കു​ന്ന​താ​കാം മ​റ്റ് ചി​ല​താ​ക​ട്ടെ ക​രി​പ്പി​ക്കു​ന്ന​തു​മാ​കാം. ഒ​രേ സ​മ​യം അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന​തും എ​ന്നാ​ല്‍ ഏ​വ​രി​ലും ചി​രി പ​ട​ര്‍​ത്തു​ന്ന​തു​മാ​യൊ​രു സം​ഭ​വ​മാ​ണ് ഡ​ല്‍​ഹി​യി​ലെ റാം ​മ​നോ​ഹ​ര്‍ ലോ​ഹി​യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ആ​ശു​പ​ത്രി​യി​ക്കു​ള്ളി​ല്‍ ഒ​രു കു​ര​ങ്ങ​ന്‍ ക​യ​റു​ക​യും വ​രാ​ന്ത ക​ട​ന്ന് ന്യൂ​റോ​സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ ഓ​പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​നു​ള്ളി​ല്‍ ക​ട​ന്നു കൂ​ടു​ക​യും ചെ​യ്തു.

എ​ന്തായാലും ക​യ​റി​ത​ല്ലേ ചു​റ്റു​മൊ​ന്ന് ക​ണ്ടി​ട്ടു മ​ട​ങ്ങാ​മെ​ന്ന് കുരങ്ങൻ കരുതി. അങ്ങനെ ആശുപത്രിയ്ക്ക് ഉള്ളിലൂടെ കു​ര​ങ്ങ​ന്‍ ന​ട​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാണ് പെ​ട്ടെ​ന്ന് വ​ടി​യു​മാ​യി മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ ക​ണ്ട​ത്.

വ​ടി​യെ​ടു​ത്തു നി​ല്‍​ക്കു​ന്ന സാ​റ്റാ​ഫി​നെ ക​ണ്ട കു​ര​ങ്ങ​ൻ സ്ഥ​ലം വി​ടു​ന്ന​താ ബു​ദ്ധി എ​ന്നു മ​ന​സി​ലാ​ക്കി  ജീ​വ​നും കൊ​ണ്ടോ​ടു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ഹേ​മ​ന്ത് രാ​ജാ​റ എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​മേ​താ​യാ​ലും നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വൈ​റ​ലാ​യി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. 

Related posts

Leave a Comment