സ്വാശ്രയ പ്രശ്‌നം: യുഡിഎഫ് സമരരീതിയെ വിമര്‍ശിച്ച് കെ.എം.

maniകണ്ണൂര്‍: സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രവേശന ഫീസ് പ്രശ്‌നത്തില്‍ യുഡിഎഫ് നടത്തുന്ന സമരരീതിയെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ്–എം ചെയര്‍മാന്‍ കെ.എം. മാണി. തുടര്‍ച്ചയായി നിയമസഭ സ്തംഭിപ്പിച്ച് കൊണ്ട് നടത്തുന്ന സമരത്തെ അംഗീകരിക്കാനാവില്ല. ഫീസ് വര്‍ധനവില്‍ പ്രതിഷേധം അറിയിക്കേണ്ടത് നിയമസഭയിലാണ്. അതിന് സഭയുടെ പ്രവര്‍ത്തനം നടക്കണമെന്നും സഭ സ്തംഭിപ്പിക്കുന്നതിനോട് പാര്‍ട്ടിക്ക് എതിര്‍പ്പാണെന്നും മാണി പറഞ്ഞു.

മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ കേരള കോണ്‍ഗ്രസിന് പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫീസ് വര്‍ധനവ് നിതീകരിക്കാനാവില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഫീസ് ഇരട്ടിയാക്കിയെന്നും മാണി കുറ്റപ്പെടുത്തി. ഫീസ് വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും മാണി ആവശ്യപ്പെട്ടു.

Related posts