ആലപ്പുഴ: രാഷ്ട്രീയവൈരത്തിന്റെ പേരില്‍ ജില്ലയിലെ സാധാരണക്കാരായവര്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഹരിപ്പാട് മെഡിക്കല്‍ കോളജ് അസത്യങ്ങള്‍ വിളിച്ച് പറഞ്ഞ് ഇല്ലായ്മ ചെയ്യുവാന്‍ നടത്തുന്ന സിപിഎം ശ്രമം അത്യന്തം അപലപനീയമാണെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം രോഗികളാണ് ദിനംപ്രതി എത്തുന്നത്
. ഇക്കാരണത്താല്‍ സാധാരണക്കാരായവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാകാതിരിക്കുകയും വലിയൊരു വിഭാഗം സമീപ ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നത് ഏറെ സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന സാഹചര്യത്തിലുമാണ് സാധാരണക്കാരായവര്‍ക്ക് ആധുനിക ചികിത്സ ലഭ്യമാക്കുന്ന തരത്തില്‍ സിയാല്‍ മോഡലില്‍ സര്‍ക്കാര്‍,സ്വകാര്യ (പിപിപി) പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ് ആരംഭിക്കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം കൈകൊള്ളുകയും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും ഷുക്കൂര്‍ പറഞ്ഞു.
എന്നാല്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരം ഏറ്റെടുത്ത വകുപ്പ് മന്ത്രി പെതുജന മധ്യത്തില്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഫയല്‍ പഠിക്കാതെ ആരെങ്കിലും പറഞ്ഞു കൊടുക്കുന്നത് കേട്ട് ഉത്തരവാദിത്വപ്പെട്ട മന്ത്രി എഴുന്നൂറ്റി അറുപത് ആര്‍സ് എന്നത് എഴുന്നൂറ്റി അറുപത് ഏക്കര്‍ കൃഷി ഭൂമിയെന്നു പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. മന്ത്രി ജയരാജന്റെ അവസ്ഥയിലാണ് ആരോഗ്യമന്ത്രിയെന്ന് ഷുക്കൂര്‍ പറഞ്ഞു.