ഹൈ ഹീല്‍ ധരിച്ച് പുലിവാലു പിടിച്ചു; ഹൈഹീലുമായി വിമാനത്തില്‍ കയറാനെത്തിയ യുവതിയെ സുരക്ഷാജീവനക്കാര്‍ തടഞ്ഞു

cheppalഹൈഹീല്‍ ചെരുപ്പുകള്‍ സ്ത്രീകള്‍ക്ക് പൊതുവെ താത്പര്യമുള്ള ഒന്നാണ്. അത്തരത്തില്‍ ഹൈഹീലുമായി വിമാനത്തില്‍ കയറാനെത്തിയ യുവതിയെ സുരക്ഷാജീവനക്കാര്‍ തടഞ്ഞു. വെറുതെയൊന്നുമല്ല അവരുടെ പക്കലുണ്ടായിരുന്ന ഹൈഹീല്‍ ഷൂസ് രണ്ടു തോക്കുകള്‍ക്ക് സമാനമായിരുന്നു. മാത്രമല്ല വെടിയുണ്ടകള്‍ക്കു സമാനമായ ബ്രേസ്‌ലെറ്റും അവരുടെ പക്കലുണ്ടായിരുന്നു.

സംഭവം അമേരിക്കയിലാണ്. വാഷിംഗ്ടണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരാണ് യുവതി ധരിച്ച അസാധാരണ പാദരക്ഷകള്‍ കണ്ടെത്തിയത്. പരിശോധിച്ച ബാഗുകളില്‍ അവ നിക്ഷേപിച്ച് വിമാനത്തില്‍ കയറാം എന്ന് നിര്‍ദേശം ലഭിച്ചെങ്കിലും യാത്ര താമസിക്കുമെന്ന് ഭയന്ന് യുവതി അപൂര്‍വ പാദരക്ഷകള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് യാത്രതിരിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അജ്ഞാത യുവതിക്ക് സൗജന്യമായി പുതിയ ഷൂസുകള്‍ നല്കാമെന്ന വാഗ്ദാനവുമായി ബോണ്ട്‌ഗേള്‍ ഷൂ നിര്‍മാതാക്കളായ പ്ലീസര്‍ യുഎസ്എ എന്ന കമ്പനി രംഗത്തെത്തിയിട്ടുണ്ട്.

Related posts