ഹൈക്കോടതി മുന്നറിയിപ്പ് ! രജനീകാന്തിന്റെ കബാലി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി; കബാലിയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ

kabaliചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചലച്ചിത്രം കബാലി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. കബാലിയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച 225 വെബ്‌സൈറ്റുകളോട് കബാലിയുടെ ചിത്രങ്ങള്‍ അടങ്ങിയ പേജുകള്‍ പിന്‍വലിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 169 ഇന്റര്‍നെറ്റ് സേവനദാതാക്കളേയും കോടതി വിലക്കി. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കബാലിയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

സിനിമയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് കലൈപുലി എസ്. താണു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു പകര്‍പ്പില്‍നിന്ന് അനധികൃതമായി നിരവധി പകര്‍പ്പുകള്‍ നിര്‍മിക്കുന്നതായും ഇത് കൈമാറുന്നതു നിര്‍മാതാവിനു വന്‍ സാമ്പത്തികനഷ്ടം ഉണ്്ടാക്കുന്നതായും ഇദ്ദേഹം ഹര്‍ജിയില്‍ ചൂണ്്ടിക്കാട്ടിയിരുന്നു. രജനീകാന്തും രാധികാ ആപ്‌തെയും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രം ഈ മാസം 22നാണു റിലീസ് ചെയ്യുന്നത്.

Related posts