ഹോട്ടല്‍ ഭക്ഷണം മലിനമെന്ന് വ്യാജ ആരോപണമുന്നയിച്ചവര്‍ പാര്‍ട്ടിക്കാരല്ലെന്ന് ഹോട്ടലുടമയുടെ വിശദീകരണം

biriyaniപന്തളം: കുരമ്പാലയില്‍ പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണം മലിനമെന്ന വ്യാജ ആരോ പണമുന്നയിച്ചവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരല്ലെന്ന് ഹോട്ടലുടമകള്‍ അറിയിച്ചു. പരാതി ഉന്നയിച്ചവരെ അന്ന് തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പറഞ്ഞയയ്ക്കു കയായിരുന്നെന്നും ഇവര്‍ക്ക് രാഷ്ട്രീയ ബന്ധമൊന്നുമില്ലെന്നും ഉടമകള്‍ പറഞ്ഞു.

പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുമായി തങ്ങള്‍ തികഞ്ഞ സൗഹൃദ ത്തിലാണെന്നും വ്യാജ ആരോപണമുന്ന യിക്കുന്നവരും ഇത് പ്രചരിപ്പിക്കുന്നവരും ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടു.പാര്‍ട്ടിയെ സംശയ നിഴലിലാക്കിയുള്ള ആരോപണങ്ങള്‍ അടി സ്ഥാനരഹിതമാണെന്നും ഹോട്ടല്‍ അടക്കം പ്രദേശത്തിന്റെ വികസന പദ്ധതികളില്‍ പാര്‍ട്ടി പൂര്‍ണ പിന്തുണ നല്കുമെന്ന് സിപിഎം കേന്ദ്രങ്ങളും അറിയിച്ചു.

Related posts