ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടി ? പുതുവര്‍ ഷത്തില്‍ ബിജെപി – സിപിഎം സംഘര്‍ഷം; രണ്ട് പഞ്ചായത്തില്‍ ഹര്‍ത്താല്‍

CRIMEBLOODവെഞ്ഞാറമൂട്:  ആലിയാട് ചേലയത്ത്  പുതുവര്‍ഷ ആഘോഷത്തിനിടെ ബിജെപി – സിപിഎം സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ന് ആറു മുതല്‍ വൈകുന്നേരം  ആറു വരെ മാണിക്കല്‍, നെല്ലനാട് പഞ്ചായത്തുകളില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കും. ആലിയാട് ചേലയം മനു ഭവനില്‍ മനോജ് കുമാര്‍ (32), ചേലയം ഷൈജു ഭവനില്‍ അശ്വനി കുമാര്‍ (32), പ്രജിത്ത് ഭവനില്‍ പ്രജിത്ത് (28), ഷൈജു ഭവനില്‍ അരുണ്‍ കുമാര്‍ (28), ഉഷാ ഭവനില്‍ സജീഷ് കുമാര്‍ (28), വിഷ്ണു ഭവനില്‍ വിഷ്ണു (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇതില്‍ മനോജകുമാറിന്റെയും അ ശ്വനികുമാറിന്റെയും നില ഗുരുതരമാണ്. മനോജിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അശ്വനികുമാറിനെ അടിയ ന്തര ശസ്ത്രക്രിയക്ക്  വിധേയനാക്കി. ബാക്കിയുള്ളവരുടെ പരിക്ക് ഗുരു തരമല്ലെന്ന് ആശുപത്രി അധികൃ തര്‍ പറഞ്ഞു .ഞായര്‍   പുലര്‍ചെ  12:15 ഓടെ ആയിരുന്നു സംഘര്‍ഷം. ചേലയത്ത് ഇന്നലെ പുതു വര്‍ഷം ആഘോഷിക്കാന്‍ എല്ലാ പാര്‍ട്ടികാരും എത്തിയിരുന്നു.തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും   തമ്മില്‍ വാക്കേറ്റവും തുടര്‍ന്നു.

പിരിഞ്ഞുപോയ സിപിഎം പ്രവര്‍ത്തകര്‍ കുറച്ചു സമയത്തിനു ശേഷം മാരകായുധങ്ങളുമായി എത്തുകയും.ചെലയം ക്ഷേത്രത്തിനു സമീപം ഇരിക്കുകയായിരുന്നു ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

Related posts