തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കലും ശരീരത്തിലും മനസ്സിലും കറ പുരണ്ടിട്ടില്ലാത്ത സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്.
തൊടുപുഴ ന്യൂമാൻസ് കോളജിൽ കെഎസ്യു പ്രവർത്തകനായിരുന്ന കാലം മുതൽ അര നൂറ്റാണ്ടിലേറെയായി തന്റെ ഉറ്റ സുഹൃത്താണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ഫോട്ടോ മത്സരങ്ങളിൽ പങ്കെടുക്കാത്ത ഷോ മാൻ അല്ലാത്ത സണ്ണി ജോസഫ് കോൺഗ്രസ് സംഘടനാ രംഗത്ത് ചെറുപ്പം മുതൽ കർമ്മശേഷി പ്രകടിപ്പിച്ച കഠിനാധ്വാനിയായ മലയോര കർഷകനാണ്.
സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.