അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണം കേരളത്തെ അന്‍പത് വര്‍ഷം പിന്നോട്ടടിച്ചു: സുധാകര്‍ റെഡ്ഡി

REDDYനെടുമങ്ങാട് ; ഘടകകക്ഷികളുമായി തമ്മില്‍ തല്ല് പതിവാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണ കേരളത്തെ അന്‍പത് വര്‍ഷം പിന്നോട്ടടിച്ചതായി സിപി ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു . നെടുമങ്ങാട് മണഡ്‌ലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.ദിവാകരന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം കന്യാകുളങ്ങരയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എല്ലാ മന്ത്രിമാരും എങ്ങനെ അഴിമതി കാണിക്കാമെന്നാണ് ഗവേഷണം നടത്തി കൊണ്ടിരുന്നത് . ബാറുകള്‍ നിറുത്തിയെന്നു പറയുമ്പോഴും കേരളത്തിലെ മദ്യ ഉപഭോഗത്തിന് കുറവില്ല.നരേന്ദ്ര മോദി വര്‍ഗീയത പരത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . വി.ബി.ജയകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.വാസുദേവന്‍, കോഴിക്കോട് ശശി, ചെറ്റച്ചല്‍ സഹദേവന്‍, മാങ്കോട് രാധാകൃഷ്ണന്‍, അഡ്വ.ആര്‍.ജയദേവന്‍, ജി.ആര്‍അനില്‍, എം.പി.അച്യുതന്‍ , വി.പി.ഉണ്ണികൃഷ്ണന്‍, സി.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു .

Related posts