വര്‍ഷങ്ങള്‍ കഴിഞ്ഞാലും പൊക്കിയിരിക്കും! പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മദ്രസാ അധ്യാപകന്‍ 10 വര്‍ഷത്തിനുശേഷം അറസ്റ്റില്‍; അറസ്റ്റിലായത് കോളാരി കീച്ചേരി സ്വദേശി

shamശ്രീകണ്ഠപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ മദ്രസാ അധ്യാപകന്‍ 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കോളാരി കീച്ചേരിയിലെ ഷംസുദ്ദീനെ (36) യാണ് ഇരിക്കൂര്‍ എസ്‌ഐ കെ.വി. മഹേഷും സംഘവും അറസ്റ്റ്‌ചെയ്തത്. 2006 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെരുവളത്ത്പറമ്പില്‍ മദ്രസാധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി ലോഡ്ജില്‍ വച്ചും മറ്റും പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന ഇയാളെ 2010ല്‍ തലശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ കോളാരിയില്‍ വിവാഹം ചെയ്തിരുന്ന ഇയാള്‍ അടുത്തകാലത്തായി പുന്നാട് സ്വദേശിയായ യുവതിയെ വിവാഹം ചെയ്തിരുന്നു. വിദേശത്തായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നു രാവിലെ പുന്നാട് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മട്ടന്നൂര്‍ സിഐയുടെ സ്ക്വാഡ് അംഗങ്ങളായ കെ.വി. സത്യനാഥ്, പ്രഭാകരന്‍, രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Related posts