അമിത്ഷായെ കണ്ടെന്നു തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാം: ജോസ് കെ. മാണി

jose-k-maniകോട്ടയം: ബിജെപി അധ്യക്ഷന്‍ അമിത്ഷായെ കണ്ടു എന്നു തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാമെന്നു കേരള കോണ്‍ഗ്രസ് -എം ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എംപി. എപ്പോഴെങ്കിലും അമിത്ഷായെ കണ്ടു എന്നു തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാം. മറിച്ചായാല്‍ ആരോപണമുന്നയിച്ചവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നു പറയില്ല. പക്ഷെ തെറ്റ് ഏറ്റുപറയുവാനുള്ള മാന്യത കാണിക്കണമെന്ന് അദേഹം പറഞ്ഞു.

വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെയും അവരുടെ പാര്‍ട്ടിപ്രസിഡന്റിനെയും കര്‍ഷകപ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഒന്നുകണ്ടാല്‍ അതില്‍ ഒരുതെറ്റും ഉണ്ട് എന്നു കരുതുന്നില്ല.

എത്രയോ പ്രാവശ്യം കേരളത്തിലെ മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയ നേതാക്കന്മാരും പ്രധാനമന്ത്രിയെയും മറ്റു നേതാക്കന്മാരെയും കേരളത്തിന്റെ ആവശ്യത്തിനുവേണ്ടി കണ്ടിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജും മകനും ആന്റണി രാജുവും പാര്‍ട്ടി വിട്ടു പോകുന്നു എന്നറിഞ്ഞതില്‍ ദുഃഖമുണ്ട്. പാര്‍ട്ടിയുടെ നിര്‍ണായകഘട്ടത്തില്‍ മുന്നണിപ്പോരാളിയായിനിന്ന വ്യക്തിയാണ് ആന്റണി രാജു.

ശത്രുക്കള്‍പ്പോലും പറയാത്ത ചില കാര്യങ്ങള്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനെപ്പറ്റി ഇവരില്‍ ചിലര്‍ പറഞ്ഞത് കേരള കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരില്‍ ദുഃഖം ഉളവാക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.

Related posts