തൃശൂര്‍: അഴിമതി കാണിക്കുന്നവര്‍ക്ക് രാഷ്ട്രീയ പരിഗണന വച്ചു പോലും പരിഗണന ലഭിക്കില്ലെന്ന് സഹകരണ ടൂറിസം വകുപ്പു മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. ജവഹര്‍ ബാലഭവനില്‍ കേരള പോലീസ് അസോസിയേഷന് തൃശൂര്‍ സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പോലീസുകാരും മറ്റുള്ളവരും അഴിമതിക്കെതിരെ സംസാരിക്കുമെന്നല്ലാതെ അഴിമതി കുറയുന്നില്ല. അഴിമതിയുടെ ട്രാക്ക് റിക്കാര്‍ഡ് കൂടുകയാണ്.
കിട്ടുന്ന ശമ്പളം കൊ് ജീവിക്കാന്‍ കഴിയില്ലെന്ന് കരുതരുത്. അസോസിയേഷന് തെറ്റു ചെയ്യുന്നവരെ തിരുത്താനും കഴിയണം പോലീസുകാര്‍ വിവാദങ്ങള്‍ക്ക് പുറകെ പോകരുത്. സര്‍ക്കാരുകള്‍ മാറി വരും. നിയമവിധേയമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് എല്ലാ സംരക്ഷണവുമുാകുമെന്നും മന്ത്രി വ്യക്തമാക്കി.
അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.എ.തോമസ് അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്, എംഎല്‍എമാരായ മുരളി പെരുനെല്ലി, കെ.രാജന്, അനില്‍ അക്കര, അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എസ്.ചന്ദ്രാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.