ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരേ വിജിലന്‍സ് അന്വേഷണം; ത്വരിത പരിശോധന നടത്തി നവംബര്‍ 22നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി

fb-mohanlal

തൊടുപുഴ: നടന്‍ മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. മോഹന്‍ലാല്‍, വനംവകുപ്പ് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ത്വരിത പരിശോധന നടത്തി നവംബര്‍ 22–നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.

Related posts