ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ  നി​യ​ന്ത്ര​ണം വി​ട്ട് സ്വ​കാ​ര്യ ബ​സ്  കനാ​ലി​ലേ​ക്കു മ​റി​ഞ്ഞു; വൻദുരന്തം ഒഴിവായി; നിസാര പരുക്കുകളോടെ കണ്ടക്ടറും ഡ്രൈവറും രക്ഷപ്പെട്ടു

ആ​ലപ്പു​ഴ: ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ അ​ൻ​ഷാ​ദ് (27), ക​ണ്ട​ക്ട​ർ ര​തീ​ഷ്(25) എ​ന്നി​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ആ​ല​പ്പു​ഴ- ക​ട്ട​ക്കു​ഴി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ന​ശ്വ​ര എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.45നാ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി​യി​ലെ സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ ബ​സ് തി​രി​ച്ച് ക​ട്ട​ക്കു​ഴി​യി​ലേ​ക്ക് പോ​കാ​നാ​യി സ്റ്റാ​ൻ​ഡി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് ഇ​റ​ക്ക​വേ, വ​ല​തു​ഭാ​ഗ​ത്തു നി​ന്നു വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ലാ​ണ്.

താ​ര​ത​മ്യേ​ന ഗ​താ​ഗ​ത തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഈ ​സ​മ​യം വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. സം​ഭ​വ സ​മ​യം ബ​സി​ൽ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ന്ന​തും അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ചു.

Related posts