ഇടതു – വലതു മുന്നണികളുടെ ഭരണ വൈകല്യംമൂലം കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ALP-THUSARചേര്‍ത്തല: ഇടതു – വലതു മുന്നണികളുടെ ഭരണ വൈകല്യംമൂലം കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഇനിയും വികസനം എത്തി നോക്കിയിട്ടില്ല. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പാക്കിംഗ് യൂണിറ്റുകളായി ഒതുങ്ങി. നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഭാരതത്തിനുണ്ടായ സാമ്പത്തിക വളര്‍ച്ചയുടെ പ്രയോജനം സംസ്ഥാനത്തിനു ലഭിക്കണമെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ കേരളത്തിലേക്കു കൊണ്ടുവരാതെ അടിമുടി വിമര്‍ശനംമാത്രം നടത്തുന്ന ഇരു മുന്നണികളുടെയും പ്രവണത എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ് അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തി.

സ്ഥാനാര്‍ഥി പി.എസ്. രാജീവ്, ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജെഎസ്എസ് രാജന്‍ബാബു വിഭാഗം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പൊന്നപ്പന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു, അരുണ്‍ കെ. പണിക്കര്‍, പി.ടി. മന്മഥന്‍, നിഷീദ് തറയില്‍, എസ്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.പൂച്ചാക്കല്‍: തൈക്കാട്ടുശരി വരേകാട് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന എന്‍ഡിഎ അരൂര്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷനും തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി. സജീവ്‌ലാല്‍ അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യ പ്രഭാഷണം നടത്തി.

Related posts