എ​ല്ലാ​ത്തി​നും അ​തി​ന്‍റേ​താ​യ സ​മ​യ​മു​ണ്ട്…​ര​ണ്ട് വ​ർ​ഷ​മാ​യി മ​റ​ഞ്ഞി​രു​ന്ന ലോ​ട്ട​റി ടി​ക്ക​റ്റി​ന് 91 ല​ക്ഷം സ​മ്മാ​നം

ജീ​വി​ത​ത്തി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യി ല​ഭി​ക്കു​ന്ന ഭാ​ഗ്യ​മാ​ണ് ലോ​ട്ട​റി അ​ടി​ക്കു​ക എ​ന്ന​ത്. എ​ന്നാ​ൽ ക്രി​സ്മ​സി​ന് അ​തു​പോ​ലെ ഒ​രു സ​ർ​പ്രൈ​സ് കി​ട്ടി​യ​ത് ജ​ർ​മ്മ​നി​യി​ൽ നി​ന്നു​ള്ള ഒ​രു യു​വ​തി​ക്കാ​ണ്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന ആ ​കാ​ഴ്ച അ​വ​ർ ക​ണ്ട​ത്. ഒ​രു ലോ​ട്ട​റി ടി​ക്ക​റ്റാ​യി​രു​ന്നു അ​വ​ർ​ക്ക് ല​ഭി​ച്ച​ത്. 

അ​തും ര​ണ്ട് വ​ർ​ഷം മു​മ്പെ​ടു​ത്ത ലോ​ട്ട​റി ടി​ക്ക​റ്റാ​ണ് ഇത്. ഒ​രു ഡ്രോ​യ​റി​ന്‍റെ അ​ക​ത്തു​നി​ന്നാ​ണ് അ​വ​ർ​ക്ക് ആ ​ടി​ക്ക​റ്റ് കി​ട്ടി​യ​ത്.  അ​പ്പോ​ൾ ത​ന്നെ ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. അ​ത്ഭു​ത​മെ​ന്നു പ​റ​യ​ട്ടെ ആ ​ലോ​ട്ട​റി ടി​ക്ക​റ്റി​ന് സ​മ്മാ​ന​മു​ണ്ടാ​യി​രു​ന്നു. $110,000, അ​താ​യ​ത് ഇ​ന്ത്യ​ൻ​രൂ​പ 91 ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ വ​രും ഈ ​സ​മ്മാ​നത്തു​ക. 

2021 ഫെ​ബ്രു​വ​രി​യി​ൽ എ​ടു​ത്ത ലോ​ട്ട​റി സൂ​പ്പ​ർ 6 ലാ​ണ് ഇ​വ​ർ​ക്ക് സ​മ്മാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം സ​മ്മാ​നം കി​ട്ടു​മോ എ​ന്നാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് ആ ​സ​മ്മാ​നം കി​ട്ടു​ക ത​ന്നെ ചെ​യ്തു. 

അ​തേ​സ​മ​യം അ​വി​ടു​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​യാ​യ $660,000 (അ​ഞ്ച് കോ​ടി​ക്ക് മു​ക​ളി​ൽ രൂ​പ) ലോ​ട്ട​റി​യ​ടി​ച്ച ആ​ൾ ഇ​തു​വ​രെ സ​മ്മാ​നം കൈ​പ്പ​റ്റി​യി​ട്ടി​ല്ല​ത്രെ. 2024 ഡി​സം​ബ​ർ 31 വ​രെ ലോ​ട്ട​റി ടി​ക്ക​റ്റ് ന​ൽ​കി സ​മ്മാ​നം വാ​ങ്ങാ​ൻ സ​മ​യ​മു​ണ്ട്. എ​ന്നാ​ലും ഈ ​അ​ഞ്ച് കോ​ടി​യു​ടെ നി​ധി എ​വി​ടാ​കും മ​റ​ഞ്ഞി​രി​ക്കു​ക​യെ​ന്നാ​ണ് ഇ​വി​ടു​ള്ള​വ​രു​ടെ സം​ശ​യം. 

 

Related posts

Leave a Comment