ഇതാണ് നൂറ്റാണ്ടിന്റെ സ്ലോഫി! തേവങ്കിനൊപ്പം സെല്‍ഫിയെടുത്ത വിനോദസഞ്ചാരിയുടെ ചിത്രം വൈറലാകുന്നു

Sloth-selfieദക്ഷിണ അമേരിക്കയിലെ കാട്ടില്‍ നിന്നെടുത്ത ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. നൂറ്റാണ്ടിലെ ഏറ്റവും തൃപ്തിയുള്ള സെല്‍ഫിയെന്നാണ്  (സ്ലോഫിയെന്നും വിശേഷിപ്പിക്കുന്നു-സ്ലോത്ത് എന്നാണ് തേവാങ്കിനെ ഇംഗ്ലീഷില്‍ പറയുന്നത്) ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഫോട്ടോയ്ക്കു പോസു ചെയ്യുന്നതുപോലെ മരത്തില്‍ ചാരി കിടക്കുന്ന തേവാങ്കിനൊപ്പമുള്ള സെല്‍ഫി സോഷ്യല്‍മീഡിയയില്‍ അതിവേഗമാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.

ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ പിആര്‍ മാനേജരായി ജോലി ചെയ്യുന്ന ആന്‍ഡ്രു ബ്ലോച്ചാണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്. ചിത്രം എടുക്കാനുണ്ടായ കാരണവും ബ്ലേച്ച് വിശദീകരിക്കുന്നു. കാട്ടിലൂടെ കൂട്ടുകാര്‍ക്കൊപ്പം നടക്കുന്നതിനിടെയിലായിരുന്നു അലസനായി കിടക്കുന്ന തേവാങ്കിനെ കാണുന്നത്. ആദ്യം ക്യാമറ ഉപയോഗിച്ച് ചിത്രമെടുക്കാനായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍, ഞാന്‍ ശബ്ദമുണ്ടാക്കിയിട്ടും തേവാങ്ക് ഓടിപ്പോയില്ല. അപ്പോഴാണ് സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ച് സെല്‍ഫിയൊരെണ്ണം എടുക്കാന്‍ തീരുമാനിച്ചതും ഈ അപൂര്‍വ്വ ചിത്രം പകര്‍ത്തിയതും.

Related posts