ന്യൂഡല്‍ഹി: വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാത്തിരിപ്പിനു വിരാമമാകുന്നു. അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് വരുന്ന 29ന് പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലിറങ്ങും. ഉത്തരപ്രദേശിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ലക്നൗവില്‍ പാര്‍ട്ടി നടത്തുന്ന പടുകൂറ്റന്‍ റാലിയില്‍ പ്രിയങ്ക എത്തുമെന്നും തെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കുമെന്നും ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പുത്രിയും 44കാരിയുമായ പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങ ണമെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ഏറെനാളായി ആവശ്യപ്പെട്ടു വരികയായിരു ന്നു. ലക്നൗവിലെ റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. 60,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെ എത്തുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കു ന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തും പങ്കെടുക്കും. ഓഗസ്റ്റ് രണ്ടിന് വരാണസിയില്‍ സോണിയ ഗാന്ധി പങ്കെടുക്കുന്ന വമ്പന്‍ റോഡ് ഷോയ്ക്കു മുന്നോടിയായിട്ടാണ് പ്രിയങ്ക പങ്കെടുക്കുന്ന റാലി.
എന്നാല്‍ ഇതിനോട് കോണ്‍ഗ്രസോ പ്രിയങ്ക ഗാന്ധിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത്യാഹ്ലാദ ത്തിലാണ്. പാര്‍ട്ടിക്ക് വന്‍നേട്ടം ഇത്തവണം ഉണ്ടാക്കാനാ കുമെന്നും അധികാരത്തിലെത്താ നാകുമെന്നുമാണ് പ്രാദേശിക നേതാക്കളുടെ കണക്കുകൂട്ടല്‍. ദളിത് വിരുദ്ധ വികാരത്തില്‍ തന്ത്രങ്ങള്‍ പാളി നില്ക്കുന്ന ബിജെപിക്ക് ഇത്തവണ ഉത്തര്‍പ്രദേശില്‍ നഷ്ടമുണ്ടാകുമെന്ന് അവര്‍ വിലയിരുത്തുന്നു. എന്തായാലും പ്രിയങ്ക പ്രചാരണം നയിക്കുമെന്ന വാര്‍ത്ത എത്തിയതോ ടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. സംസ്ഥാന-ജില്ലാ തലത്തിലുള്ള നേതാക്കന്മാരെല്ലാം ലക്നൗ റാലിയില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുകഴിഞ്ഞു.