മുംബൈ: ഉറി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഫ്രാന്‍സും ബംഗ്ലാദേശും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ അലക്‌സാണ്ടര്‍ സിഗഌ ആണ് ആക്രമണത്തെ അപലപിച്ചത്. മുംബൈയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഉറി ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.എത്രവലിയ ആക്രമണമാണ് ഇന്ത്യയ്ക്ക് നേരെ ഉണ്ടായതെന്നു ഓര്‍ക്കണമെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും സിഗഌ പറഞ്ഞു. വലിയ ആക്രണണമെന്നതോ ചെറിയ ആക്രമണമെന്നതോ അല്ല കാര്യം, ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം അതിര്‍ത്തിയിലെ ഭീകരാക്രമണങ്ങള്‍ ഏത് രാജ്യത്തായാലും ശക്തമായി ചെറുക്കപ്പെടണമെന്നും വ്യക്തമാക്കി. ബംഗ്ലാദേശിലെ മണ്ണില്‍ ചവിട്ടിനിന്ന് ഇന്ത്യയ്‌ക്കെതിരെയുള്ള യാതൊരു നടപടിയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഷേക്ക് ഹസീന പറഞ്ഞു.
ഭീകരവാദത്തെയും അതിനെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെയും എന്നും ബംഗ്ലാദേശ് എതിര്‍ക്കമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്‍ഐഎയുടെ അന്വേഷണത്തില്‍ ഭീകരര്‍ ആക്രമണത്തിന് ഒരു ദിവസം മുമ്പേ ഉറിയിലെത്തിയതായി തെളിവുകള്‍ ലഭിച്ചു. ഇവര്‍ ക്യാമ്പ് നിരീക്ഷിച്ച ശേഷമാണ് ആക്രമണം നടത്തിയത്. കുടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.