മോദിയെ വാഴ്ത്തിപാടി; ബി​ജെ​പി യാത്ര ഉദ്ഘാടനം ചെയ്ത് സി​പി​എം ന​ഗ​ര​സ​ഭാംഗം

മ​ര​ട്: കു​ണ്ട​ന്നൂ​രി​ലും മ​ര​ടി​ലും പ​ര്യ​ട​നം ന​ട​ത്തി​യ ബി​ജെ​പി​യു​ടെ വി​ക​സി​ത് ഭാ​ര​ത് സ​ങ്ക​ല്‍​പ് യാ​ത്ര മ​ര​ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് സി​പി​എം മ​ര​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ജി​ജി പ്രേ​മ​ൻ. മ​ര​ട് കൊ​ട്ടാ​രം ജം​ഗ്ഷ​നി​ല്‍ വ്യാ​ഴാ​ഴ്ച്ച വൈ​കി​ട്ട് ന​ട​ന്ന പ​ര്യ​ട​ന പ​രി​പാ​ടി​യാ​ണ് 18-ാം വാ​ർ​ഡി​ലെ സി​പി​എം കൗ​ൺ​സി​ല​ർ ഉ​ദ്ഘാ​ട​നം ന​ട​ത്തി പാ​ർ​ട്ടി​യെ ഞെ​ട്ടി​ച്ച​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​യ്ക്കെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി ന​ട​ത്തു​ന്ന സ​ങ്ക​ൽ​പ് യാ​ത്ര, കേ​ന്ദ്ര സ​ർ​ക്കാ​രി​നെ നി​ര​ന്ത​ര​മാ​യി എ​തി​ർ​ത്തു കൊ​ണ്ടി​രി​ക്കു​ന്ന വി​പ്ല​വ പാ​ർ​ട്ടി​യു​ടെ കൗ​ൺ​സി​ല​ർ ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് നാ​ട്ടു​കാ​രി​ലും കൗ​തു​ക​മു​ള​വാ​ക്കി.

കു​ണ്ട​ന്നൂ​രി​ല്‍ ന​ട​ന്ന പ​രി​പാ​ടി കു​മ്പ​ളം പ​ഞ്ചാ​യ​ത്തം​ഗ​വും ബി​ജെ​പി നേ​താ​വു​മാ​യ സി.​എ​സ്. സ​ഞ്ജ​യ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍​ട്ര​ല്‍ ബ്യൂ​റോ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പാ​ല​ക്കാ​ട് ഫീ​ല്‍​ഡ് പ​ബ്ലി​സി​റ്റി ഓ​ഫി​സ​ര്‍ എം. ​സ്മി​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സോ​ണ​ല്‍ മാ​നേ​ജ​ര്‍ പ്ര​ദീ​പ് ര​ഞ്ജ​ന്‍ പോ​ള്‍, പ്ര​ധാ​ന​മ​ന്ത്രി മു​ദ്ര വാ​യ്പ, പി​എം സ്വ​നി​ധി പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. ബി​ജെ​പി നേ​താ​ക്ക​ളാ​യ വി​നീ​ത ഹ​രി​ഹ​ര​ന്‍, കെ.​കെ. മേ​ഘ​നാ​ഥ്, ശ്രീ​ക്കു​ട്ട​ന്‍ തു​ണ്ട​ത്തി​ല്‍, ടി.​വി. ശി​വ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment