ഉത്തരകേരളത്തിലെ വൈദ്യുതി പ്രതിസന്ധികള്‍ക്ക് അടിയന്തിര പരിഹാരം കാണും: മന്ത്രി

knr-kadakampallyതലശേരി: ഉത്തരകേരളത്തിലെ വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ക്ക് അടിയന്തിര പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലശേരി നഗരസഭാ കൗണ്‍സില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉത്തരകേരളത്തെ വൈദ്യുതിമേഖലയില്‍ വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്. ചെറിയകാറ്റടിച്ചാല്‍ പോലും വൈദ്യുതി പോകുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. അന്യസംസ്ഥാനങ്ങളില്‍നിന്നാണ് ഉത്തരകേരളത്തിലേക്ക് വൈദ്യുതിയെത്തുന്നത്. പ്രസരണ നഷ്ടംതന്നെ വലുതാണ്.

ഈ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കഴിഞ്ഞ രണ്ടുമാസമായി വിവിധതലങ്ങളില്‍ സര്‍ക്കാര്‍ ഗൗരവമായ ചര്‍ച്ചകള്‍ നടത്തിവരുകയാണ്. ശാശ്വതപരിഹാരം തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രിപറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ.എന്‍. ഷംസീര്‍ എംഎല്‍എ, പി. ശിവദാസ്, നജ്മ ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.

Related posts