ജെസ്ന കേസിൽ അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ചകൾ പ​ക​ൽ​പോ​ലെ വ്യ​ക്തം; മു​ഖ്യ​മ​ന്ത്രി​ക്ക് ചങ്ങാത്തം ക്രി​മി​ന​ൽ ത​ട​വു​കാ​രു​മാ​യി​ട്ടെന്ന് കെ മു​ര​ളീ​ധ​ര​ൻ

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് ത​ല​പ്പ​ത്തു​ണ്ടാ​യ വീ​ഴ്ച​യു​ടെ ഫ​ല​മാ​ണ് ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം നീ​ളാ​ൻ കാ​ര​ണ​മെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ. മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന​യെ കാ​ണാ​താ​യി​ട്ട് നാ​ലു​മാ​സം ആ​കു​ന്പോ​ഴും അ​ന്വേ​ഷ​ണം എ​വി​ടെ​യു​മെ​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​സി​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കാ​ര്യാ​ല​യ​ത്തി​നു മു​ന്പി​ൽ ന​ട​ത്തി​യ കൂ​ട്ട​ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ൾ, തി​രോ​ധാ​ന​ങ്ങ​ൾ, രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ, ക​വ​ർ​ച്ച എ​ന്നി​വ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി​ക്കു​പോ​ലും ക്രി​മി​ന​ൽ ത​ട​വു​കാ​രു​മാ​യി​ട്ടാ​ണ് ച​ങ്ങാ​ത്തം. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ലെ​യും, ഷു​ഹൈ​ബ് വ​ധ​ത്തി​ലെ​യും പ്ര​തി​ക​ളാ​യ​വ​രെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്.

ജെ​സ്ന​യെ കാ​ണാ​താ​യി​ട്ട് നാ​ലു​മാ​സം പി​ന്നി​ട്ടി​ട്ടും സ​ർ​ക്കാ​ർ ഇ​രു​ട്ടി​ൽ ത​പ്പു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​പ​രാ​ജ​യം കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യ​തു​കൊ​ണ്ട് ഇ​നി​യു​ള്ള സ​മ​രം അ​ങ്ങ​ന​യാ​ക​ണ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാം ഇ​തേ​വ​രെ സ്ഥ​ല​ത്ത് എ​ത്താ​ത്ത​ത് ദു​രൂ​ഹ​മാ​ണ്. സ​ത്യം പു​റ​ത്തു​വ​രു​ന്ന​തി​നെ സ​ർ​ക്കാ​രി​നും സി​പി​എ​മ്മി​നും ഭ​യ​മാ​ണോ​യെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രാ​ഞ്ഞു.

Related posts