വടക്കഞ്ചേരി: എംസാന്‍ഡ് യൂണിറ്റിനെതിരെ രണ്ട് മാസത്തോളമായി നാട്ടുകാര്‍ രാപകല്‍സമരം നടത്തുന്ന മുടപ്പല്ലൂര്‍ തെക്കുംഞ്ചേരിയില് സംഘര്‍ഷാവസ്ഥ. കോടതി ഉത്തരവിന്റെ ബലത്തില്‍ യൂണിറ്റിലേക്ക് വന്ന ടിപ്പറുകളും ഉടമകളുടെ കാറും സമരപന്തലിനു സമീപം നാട്ടുകാര്‍ തടഞ്ഞു. പോലീസെത്തി അറസ്റ്റുചെയ്ത സമരക്കാര്‍ പിന്നീട് ജാമ്യത്തിറങ്ങി മുടപ്പല്ലൂര്‍ സംസ്്ഥാനപാതയില് ഇന്നലെ വൈകുന്നേരം റോഡ് ഉപരോധിച്ചു.
രണ്ടുമാസത്തോളമായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന എംസാന്‍ഡ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി ടിപ്പറുകളുമായി പോലീസ് സംരക്ഷണത്തില്‍ ഉടമകളെത്തിയത്. ഇതോടെ സമരക്കാരുടെ പ്രതിഷേധം ഉച്ചസ്ഥായിലായി. സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം നാടിനെ കാക്കാന്‍ സംഘടിച്ചു.ഒടുവില്‍ നൂറോളംവരുന്ന സമരക്കാരെ അറസ്റ്റുചെയ്ത് വടക്കഞ്ചേരി സ്റ്റേഷനില്‍ കൊണ്ടുവന്നു. സ്റ്റേഷനിലും കുത്തിയിരിപ്പുസമരം നടന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സമരക്കാരെ ജാമ്യത്തില്‍ വിട്ടു.
അറസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു റോഡുപരോധം.മുന്‍മന്ത്രി വി.സി.കബീര്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്മാന് ആര്. വിനോദ്കുമാര്‍ അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികളായ കെ.വേണു, മന്‍സൂര്‍ അലി, കെ.രാധാകൃഷ്ണന്, വിവിധരാഷ്ട്രീയപാര്്ട്ടി നേതാക്കളായ ടി.എം.ശശി, കെ.കാര്ത്തികേയന്,ഗോപാലകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് കോടതിയുടെയും പോലീസിന്റെയും സഹായത്തോടെ യൂണിറ്റ് പ്രവര്‍ത്തിച്ചാല്‍ സമരം കൂടുതല്‍ ശക്തമാകുമെന്ന സമരസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്കി.