എപ്ലസ് നേടിയ 391 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡല്‍ വിതരണം ചെയ്തു

pkd-goldപാലക്കാട്: എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയ 392 പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി-വര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ നിയമ-സാംസ്ക്കാരിക മന്ത്രി എ.കെ.ബാലന്‍  ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു. ജില്ലയിലെ എസ്എസ്.എല്‍സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്  നേടിയ 328 പേര്‍ക്കും  പ്ലസ്ടുവിന് എ പ്ലസ് നേടിയ 62 പേര്‍ക്കും എഞ്ചിനീയറിങ് വിഭാഗത്തിന് ഒരു വിദ്യാര്‍ഥിക്കും ഉള്‍പ്പെടെ 391 വിദ്യാര്‍ഥികള്‍ക്കാണ് മെഡല്‍ കിട്ടിയത്.

എസ്എസ്എല്‍.സി,. പ്ലസ് ടു എ പ്ലസ് വിജയികള്‍ക്ക് അര പവന്റെ സ്വര്‍ണമെഡലും എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് വിജയിക്ക് ഒരു പവന്റെ മെഡലുമാണ് നല്‍കിയത്. കെ.വി.വിജയദാസ്  എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി , പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ , കൗണ്‍സിലര്‍ രാജേശ്വരി ജയപ്രകാശന്‍,  പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, പട്ടികജാതി വികസന വകുപ്പ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ വി.എസ്. മുഹമ്മദ് ഇബ്രാഹിം, സംസ്ഥാന പട്ടികജാതി ഉപദേശകസമിതി അംഗം പ്രേംനവാസ് , ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ എസ്.നസീര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts