എ​​ഡി​​ജി​​പി​​യു​​ടെ പ​​ടം സ​​ഹി​​തം വ്യാജ ഫേ​​സ്ബു​​ക്ക് പേജ്; ലക്ഷ്യം പണം തട്ടല്‍ ! ക​​ള​​മ​​ശേ​​രി സ്വ​​ദേ​​ശിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…

ക​​ള​​മ​​ശേ​​രി: എ​​ഡി​​ജി​​പി വി​​ജ​​യ് സാ​​ക്ക​​റെ​​യു​​ടെ പേ​​രി​​ൽ വ്യാ​​ജ ഫേ​​സ്ബു​​ക്ക് പേ​​ജു​​ണ്ടാ​​ക്കി പ​​ണം ത​​ട്ടാ​​ൻ ശ്ര​മം.

ക​​ള​​മ​​ശേ​​രി സ്വ​​ദേ​​ശി അ​​ഡ്വ. ജി​​യാ​​സ് ജ​​മാ​​ൽ ആ​​ണു സൈ​​ബ​​ർ ക്രൈം ​​പോ​​ലീ​​സി​​നു പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

എ​​ഡി​​ജി​​പി​​യു​​ടെ പ​​ടം സ​​ഹി​​ത​​മാ​​ണു ഫേ​​സ്ബു​​ക്ക് പേ​​ജു​​ണ്ടാ​​ക്കി​​യ​​ത്.

ഈ ​​പേ​​ജി​​ൽ ചേ​​ർ​​ന്ന ജി​​യാ​​സി​​നോ​​ടു സു​​ഹൃ​​ത്തി​​നു​​വേ​​ണ്ടി 10,000 രൂ​​പ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. പ​​ണ​​മയയ്ക്കാ​​ൻ 9675360325 എ​​ന്ന ന​​മ്പ​​റും അ​​യ​​ച്ചു​​കൊ​​ടു​​ത്തു.

ഫേ​​സ് ബു​​ക്ക് പേ​​ജ് വ്യാ​​ജ​​മാ​​ണെ​​ന്നു മ​​ന​​സി​​ലാ​​ക്കി​​യ ജി​​യാ​​സ് എ​​ഡി​​ജി​​പി​​യു​​ടെ പേ​​രി​​ൽ നേ​​രി​​ട്ടു പ​​ണം അ​​യ​​ച്ചു​​കൊ​​ടു​​ക്കാ​​മെ​​ന്നു മെ​​സേ​​ജ് അ​​യ​​ച്ചു. ഇ​​തോ​​ടെ പ‍ണം ആ​​വ​​ശ്യ​​പ്പെ​​ട്ട​​യാ​​ൾ സ്വ​​യം ഒ​​ഴി​​ഞ്ഞു പോ​​കു​​ക​​യാ​​യി​​രു​​ന്നെ​​ന്നു ജി​​യാ​​സ് പ​​റ​​ഞ്ഞു.

സൈ​​ബ​​ർ ക്രൈം ​​പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ഇ​​ക്കാ​​ര്യം എ​​ഡി​​ജി​​പി​​യെ​​യും അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ത​​ട്ടി​​പ്പി​​നു പി​​ന്നി​​ൽ ഉ​​ത്ത​​രേ​​ന്ത്യ​​ൻ ലോ​​ബി​​യാ​​ണെ​​ന്നാ​​ണു സം​​ശ​​യം.

Related posts

Leave a Comment