എ.കെ.ബാലന് തരൂര്‍ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ലീഡ്

TVM-AKBALANവടക്കഞ്ചേരി: തരൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച സിപിഎമ്മിലെ എ.കെ.ബാലന് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ലീഡ്. യുഡിഎഫ് ഭരണമുള്ള പുതുക്കോട്, തരൂര്‍, പെരിങ്ങോട്ടുകുറിശി, കുത്തന്നൂര്‍ പഞ്ചായത്തുകളിലും ബാലന്‍ തന്നെയാണ് മുന്നില്‍.എ.കെ.ബാലന് ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചിട്ടുള്ളത് വടക്കഞ്ചേരി പഞ്ചായത്തില്‍നിന്ന്- 11041 വോട്ട്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ സി.പ്രകാശന് ലഭിച്ചത് 7416 വോട്ടായിരുന്നു.കണ്ണമ്പ്ര പഞ്ചായത്തില്‍നിന്നും 9853 വോട്ടും ബാലന് ലഭിച്ചു. ഇവിടെ പ്രകാശന് 4618 വോട്ടാണ് കിട്ടിയത്.

മറ്റു പഞ്ചായത്തുകളില്‍നിന്നും യഥാക്രമം എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും ലഭിച്ച വോട്ടുകള്‍ താഴെ. പെരിങ്ങോട്ടുകുറിശി- 7168, 6143, 2029, കോട്ടായി- 7125, 4051, 1637, കുത്തന്നൂര്‍- 7390, 5560, 1513, തരൂര്‍- 8578, 5104, 2023, കാവശേരി- 8911, 5937, 2248, പുതുക്കോട്- 6642, 5006, 1189 എന്നിങ്ങനെയാണ് മുന്നണികള്‍ക്കു ലഭിച്ച വോട്ടുകള്‍.വടക്കഞ്ചേരി പഞ്ചായത്തിലെ 116-ാം ബൂത്തില്‍നിന്നാണ് സി.പ്രകാശന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്- 548 വോട്ട്. ബൂത്ത് 130-ല്‍നിന്ന് 545 വോട്ടും ലഭിച്ചു.

എ.കെ.ബാലന് ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചിട്ടുള്ള ബൂത്ത് കണ്ണമ്പ്ര പഞ്ചായത്തിലെ 96-ാം ബൂത്തില്‍നിന്ന്- 838 വോട്ട്. ഏറ്റവും കുറവ് വോട്ട് ലഭിച്ചത് കാവശേരി പഞ്ചായത്തിലെ 71-ാം ബൂത്തില്‍നിന്ന്- 200 വോട്ട്. സി.പ്രകാശന് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് യുഡിഎഫ് ഭരിക്കുന്ന പുതുക്കോട് പഞ്ചായത്തിലെ 91-ാം ബൂത്തില്‍നിന്ന്- 130 വോട്ടു മാത്രം.

Related posts