ഒറ്റപ്പാലം നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഓപ്പറേഷന്‍ അനന്തയ്ക്കു സല്യൂട്ട്

pkd-operation-anandhaഒറ്റപ്പാലം: ഓപ്പറേഷന്‍ അനന്ത്ക്ക് സല്യൂട്ട്. ഒറ്റപ്പാലം നഗരത്തിന്റെ മുഖച്്ഛായ മാറും. ഒറ്റപ്പാലം നഗരത്തിനുള്ളില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ തുടങ്ങി. ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ റവന്യൂസംഘവും പോലീസും സ്ഥലത്തെത്തിയിരുന്നു. ഇവരുടെ മേല്‍നോട്ടത്തിലാണ് യന്ത്രങ്ങള്‍ ഉപയോഗിച്ച് മേലേ പെട്രോള്‍ പമ്പിനു സമീപത്തെ കെട്ടിടങ്ങള്‍ ആദ്യഘട്ടത്തില്‍ പൊളിച്ചു മാറ്റിയത്. ഒറ്റപ്പാലത്തിന്റെ വികസനമുന്നേറ്റത്തിനു തുടക്കംകുറിക്കുന്ന പൊളിക്കല്‍ നടപടികള്‍ കാണാന്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു.

നഗരത്തില്‍ പൊളിച്ചുനീക്കല്‍ നടപടികള്‍ക്കു നോട്ടീസ് ലഭിച്ച കടയുടമകള്‍ ഇതിനുവേണ്ട ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. റവന്യൂഭൂമിയിലെ കൈയേറ്റങ്ങളാണ് ഇന്നലെ ഒഴിപ്പിച്ചത്. സ്ഥലം ഒഴിയുന്നതിനു സ്വമേധയാ തയാറായവര്‍ക്ക് നല്കിയ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഇനി തുടര്‍നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ടുപോകും. 31 കൈവശക്കാരില്‍നിന്നായി 23 സെന്റ് റവന്യൂഭൂമിയാണ് തിരിച്ചുപിടിക്കാനുള്ളത്.

ഇതില്‍ 27 പേര്‍ സ്ഥലം സ്വമേധയാ വിട്ടുനല്കാന്‍ തയാറുളളവരാണ്. സ്വമേധയാ ഒഴിയുന്നതിനു ബുധനഴ്ച വരെയായിരുന്നു സമയം നല്കിയിരുന്നത്. എന്നാല്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റല്‍ നടക്കാത്തതിനാല്‍ ഉടമകളുടെ സഹകരണത്തോടുകൂടിയാണ് ഇന്നലെ പൊളിച്ചുനീക്കല്‍ നടന്നത്. കെട്ടിടങ്ങള്‍ ഒഴിയുന്നതിനു 15 പേരാണ് വിസമ്മതിച്ചിരിക്കുന്നത്. ഇവര്‍ ഹൈക്കോടതിയില്‍നിന്നും സ്‌റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇവരുമായും ചര്‍ച്ച തുടരാനാണ് റവന്യൂവകുപ്പിന്റെ തീരുമാനം.

Related posts