തൃശൂര്‍: ഓണാഘോഷത്തിനു തൃശൂര്‍ കോര്പറേഷന് സര്‍ക്കാര്‍ അനുവദിക്കുന്ന തുക അഞ്ചു ലക്ഷം രൂപയില്‍നിന്ന് 25 ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീന് അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മന്ത്രിമാര്‍ക്കു നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പൂരവും ഗൂരൂവായൂര്‍ ക്ഷേ ത്രനഗരിയുമായി ബന്ധപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കും. പുലിക്കളി സംഘങ്ങള്‍ക്കു കഴിഞ്ഞ വര്‍ഷത്തെ കുടിശികയും ഇത്തവണത്തെ ധനസഹായവും നല്‍കും.
പത്തു ലക്ഷം രൂപയാണു നല്‍കുക. തൃശൂര്‍ പൂരവും വെടിക്കെട്ടും ആനയുമെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അതെല്ലാം ഭംഗിയായി നടക്കാനുള്ള പിന്തുണ സര്‍ക്കാരില്‍നിന്നുണ്ടാകുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റി ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭാരവാഹികളായ പ്രഫ. എം. മാധവന്‍കുട്ടി, സി. വിജയന്, എ. രാമചന്ദ്രപിഷാരോടി, വി.എം. ശശി എന്നിവര്‍ പ്രസംഗിച്ചു.