ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യു​ടെ ഒ​രം​ഗ​ത്തെ കാ​ണാ​താ​യി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഇ​താ​ണ​വ​സ്ഥ! പോലീസ് അന്വേഷണം നിർജീവമെന്ന് കെ.കെ.രമ

അ​മ്പ​ല​പ്പു​ഴ : തോ​ട്ട​പ്പ​ള്ളി പൊ​രിയന്‍റെ പ​റ​മ്പി​ല്‍ സ​ജീ​വ​നെ കാ​ണാ​താ​യി ര​ണ്ടാ​ഴ്ച​പി​ന്നി​ട്ടി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം നി​ര്‍​ജീ​വ​മാ​ണെ​ന്ന് കെ.​കെ ര​മ എം.​എ​ല്‍.​

എ സി.​പി.​എം അം​ഗ​മാ​യ സ​ജീ​വ​ന്‍ തോ​ട്ട​പ്പ​ള്ളി ഖ​ന​ന​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ലേ​ക്കാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്.

എ​ന്നാ​ല്‍ സ​ജീ​വ​ന്റെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​ക്ക​ല്‍ പോ​ലീ​സ് എ​ന്തോ മ​റ​ച്ചു​വെ​ക്കു​ക​യാ​ണെ​ന്ന് ന്യാ​യ​മാ​യും സം​ശ​യി​ക്കാം.

അ​തി​നാ​ല്‍ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കാ​ന്‍ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​കെ ര​മ എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യു​ടെ ഒ​രം​ഗ​ത്തെ കാ​ണാ​താ​യി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഇ​താ​ണ​വ​സ്ഥ. അ​മ്പ​ല​പ്പു​ഴ​യി​ലെ സി.​പി.​എ​മ്മി​ന​ക​ത്തെ വി​ഭാ​ഗീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ര​സ്യ​മാ​ണ്.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യോ​ണോ സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​മെ​ന്ന്് സം​ശ​യ​മു​ണ്ട്. വി​ഷ​യ​ത്തി​ല്‍ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും കെ ​കെ ര​മ എം ​എ​ൽ എ ​പ​റ​ഞ്ഞു..

Related posts

Leave a Comment