രാജ്യത്ത് സംരംഭകത്വത്തിന് വന്‍ സാധ്യതകളാണ് രൂപപ്പെട്ടുവരുന്നത.് ഇതിനായി സംരംഭകത്വ തൊഴില്‍ നൈപുണ്യ വികസന മന്ത്രാലയവും നിലവിലുണ്ട്. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ വലി യ പ്രാധാന്യത്തോടെ സംരംഭകത്വ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധ തി, കേരളത്തില്‍ സാങ്കേതിക മേഖലയില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ്, ടെക്നോപാര്‍ക്കുകള്‍, സൈബര്‍ പാര്‍ക്കുകള്‍ എന്നിവ ഇതിനു തെളിവാണ്.
സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഇന്നവേഷന്‍ പ്രാവര്‍ത്തികമാക്കണം. മനസിലുള്ള ആശയം പ്രവൃത്തിപഥത്തില്‍ കൊണ്ടു വരാന്‍ പ്രായോഗിക തലത്തില്‍ പ്രവര്‍ത്തിപ്പിക്കാനുതകുന്ന ഇന്നവേഷനുകള്‍(കണ്ടുപിടിത്തങ്ങള്‍) ആവശ്യമാണ്. ഇന്നവേഷന്‍ ഇക്കോസിസ്റ്റം രൂപപ്പെടുത്താന്‍ കേരളത്തില്‍ വ്യവസായ, വിദ്യാഭ്യാസ, കാര്‍ഷിക മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇന്നവേഷന്‍ പ്രധാനമായും രണ്ട് യുക്തികളുണ്ട്. പ്രവചനം, ഉത്പന്ന നിര്‍മാണം വര്‍ധിപ്പിയ്ക്കുന്ന ടരമഹശിഴ ൗു എന്നിവയാണിത്. സുസ്ഥിര ഇന്നവേഷന്‍ രൂപപ്പെടുത്തിയെടുത്താല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ഇന്‍ക്യുബേറ്ററുകളും വ്യവസായവത്കരിക്കാന്‍ ആക്സിലേറ്ററുകളുമുണ്ട്. സാമ്പത്തിക സ്രോതസിനായി ഏഞ്ചല്‍, വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിംഗുകളുമുണ്ട്. വിപണനത്തിനുള്ള സുസ്ഥിര മോഡലുകള്‍ കണ്ടെത്തണം, ഐടി മൊബൈല്‍ അധിഷ്ഠിത വിപണന മോഡലുകള്‍ കൂടുതലായി രൂപപ്പെട്ടു വരുന്നു.
ഇന്ന് ഐടിയില്‍ മാത്രമേ സംരംഭകത്വ സാധ്യതകളുള്ളൂവെന്ന തെറ്റിധാരണ പലരിലുമുണ്ട്. കാര്‍ഷിക മേഖലയിലാണ് യുവതി–യുവാക്കള്‍ക്ക് സംരംഭകത്വ സാധ്യതകളേറെയുള്ളത്. കാമ്പസുകളില്‍ സ്റ്റുഡന്റ് എന്റര്‍ പ്രണര്ഷിപ്പിനും പ്രാധാന്യമേറി വരുന്നു. കീടനാശിനികളുടെയും, ആന്റിബയോട്ടിക്കുകളുടെയും അമിതമായ ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുമെന്ന തിരിച്ചറിവ് ജൈവകൃഷിയിലേക്കുള്ള പ്രയാണത്തിന് ആക്കം കൂട്ടുന്നു. ആരോഗ്യത്തിന് ഹാനി കരമല്ലാത്ത ജൈവ, സേഫ് ടു ഈറ്റ് ഉത്പന്ന നിര്‍മാണം, ഫാമിംഗ്, ഭക്ഷ്യസംസ്കരണം, കാര്ഷി ക മൃഗസംരക്ഷണ സേവന മേഖല, കിുൗ േൗെുുഹ്യ, മൃഗ ചികിത്സ, മുതലായവയില്‍ സംരംഭകത്വത്തിന് സാധ്യതകളേറെയാണ്.
കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ സംരംഭകത്വം പ്രോത്സഹിപ്പിക്കാന്‍ വെറ്ററിനറി സര്‍വകലാശാലയില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറേറ്റ് നിലവിലുണ്ട്. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍, സ്വാശ്രയ സംഘങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കായി കാര്‍ഷിക, മൃഗസംരക്ഷണ അനുബന്ധ മേഖലകളില്‍ സംരംഭകത്വ വികസന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. പശു വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, ആടു വളര്‍ത്തല്‍, ഇറച്ചി സംസ്കരണം, മാലിന്യ നിര്‍മാര്‍ജനം, പാലുത്പന്ന നിര്‍മാണം, സംയോജിത കൃഷി മുതലായവയില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. ദേശീയ ക്ഷീരവികസന ബോര്‍ഡ്, അസാപ്പ്, കുടുംബശ്രീ മിഷന്, ക്ഷീര–മൃഗസംരക്ഷണ വകുപ്പുകള്‍, ക്ഷീരോത്പാദക യൂണിയനുകള്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, കേന്ദ്ര സ്ക്കില്‍ ഡെവലപ്മെന്റ് സംരംഭകത്വ മന്ത്രാലയം, കെഎസ്ഐഡിസി മുതലയാവയുമായി ചേര്‍ന്ന് സംയുക്ത പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.
കൃഷി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുമായി ചേര്‍ന്നുള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നു. യുവാക്കളെ ആകര്‍ഷിക്കാനുള്ള യുവകര്‍ഷക സംഗമം, വനിതാ സംരംഭകത്വ സംഗമം എന്നിവയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
കാര്‍ഷിക, മൃഗ സംരക്ഷണ, മത്സ്യ വളര്‍ത്തല്‍ മേഖലയെ സമന്വയിപ്പിച്ചുകൊണ്ട് തൃള്‍ൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി കോള്‍ പാടത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജ് പദ്ധതി നടപ്പിലാക്കി വരുന്നു. 30 ഗുണഭോക്താക്കളിലൂടെ മികച്ച കാര്‍ഷിക ഉല്പാദന പരിചരണ രീതി അവലംബിച്ച് നെല്‍കൃഷി, പച്ചക്കറി കൃഷി, കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷി, മത്സ്യം വളര്ത്ത ല്‍ എന്നിവ സമന്വയിപ്പിച്ചുള്ള സേഫ് ടു ഈറ്റ് ഉത്പന്ന നിര്‍മാണത്തിന് ഇതിലൂടെ പ്രാമുഖ്യം നല്കി വരുന്നു. കീടനാശിനി, ആന്റിബയോട്ടിക്കുകള്‍, കളനാശിനി എന്നിവയുടെ അളവ് കുറച്ചുള്ള സേഫ് ടു ഈറ്റ് അരി, കോഴിമുട്ട, കോഴിയിറച്ചി, പച്ചക്കറി, പാല്, മത്സ്യം എന്നിവ ഉത്പാദിപ്പിച്ച് കസവ് ലേബലില്‍ സേഫ് ടു ഈറ്റ് ഉത്പ ന്നങ്ങളായി സര്‍വകലാശാല, കോള്‍ സഹകരണ സംഘം എന്നിവയുടെ വില്‍പ്പന കേന്ദ്രങ്ങളിലൂടെ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നു. ഇത്തരം സംരംഭങ്ങള്‍ കേരളത്തിലുടനീളം തുടങ്ങാനുള്ള സാങ്കേതിക വിദ്യ സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ഉരുത്തിരിച്ചിട്ടുണ്ട്. സേഫ് ടു ഈറ്റ് ഉത്പന്നങ്ങളില്‍ കീടനാശിനി, ആന്റിബയോട്ടിക്കുകള്‍ എന്നിവയിലെ റെസിഡ്യൂ മോണിറ്ററിംഗ് സംവിധാനം മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളജുകളിലുണ്ട്.
കൃഷിയില്‍ കൂടുതല്‍ ആദാ യം ലഭിക്കാന്‍ കൃത്യതാ രീതി ക്ക് പ്രാധാന്യം ലഭിച്ചു വരുന്നു. പശു, കോഴി വളര്‍ത്തല്‍, ആടു വളര്‍ത്തല്‍ എന്നിവയില്‍ കൃത്യതാ പോഷണം, കൃഷി രീതി എന്നിവ പാലക്കാട്, ചിറ്റൂര്‍, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നടപ്പിലാക്കുന്നു.
മലബാര്‍ മേഖലാ ക്ഷീരോത്പാദക യൂണിയനുമായി ചേര് ന്ന് ആദിവാസി മേഖലകളില്‍ എന്റര്‍പ്രണര്‍ഷിപ്പ് കേന്ദ്രങ്ങള്‍ സര്‍വകലാശാല ആരംഭിച്ചിട്ടുണ്ട്. ഉത്പാദന വര്‍ധനവിനുള്ള ശാസ്ത്രീയ അറിവ് കര്‍ഷകരിലെത്തിക്കാനും സര്‍വകലാശാലയിലെ ഗവേഷണ ഫലങ്ങള്‍ കര്ഷകരിലെത്തിക്കുവാനും കര്‍ഷക ശാ സ്ത്രജ്ഞ സംവാദം, തൊഴില്‍ രഹിതര്‍ക്കുള്ള സ്റ്റൈപ്പന്റിയറി, അപ്രന്റീസ് ട്രെയിനിംഗ് എന്നിവയും സര്‍വകലാശാല നടത്തി വരുന്നു.
സംരംഭകര്ക്കിണങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ എന്നിവയും വെറ്ററിനറി സര്‍വകലാശാലയില്‍ ലഭ്യമാണ്. സര്‍വകലാശാല ഈ വര്‍ഷം എസ്എസ്എല്‍സി പാസായവര്‍ക്ക് മൃഗസംരക്ഷണ, ക്ഷീരോത്പാദക യൂണിയനുമായി ചേര്‍ന്ന് ഡയറി എന്റര്‍പ്രണര്‍ഷിപ്പ്, പൗള്‍ട്രി എന്റര്‍പ്രണര്‍ഷിപ്പ് എന്നിവയില്‍ ഒരു വര്‍ഷ ഡിപ്ലോമ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. സംയോജിത കൃഷിയില്‍ കുടുംബശ്രീ വനിതാ സംരംഭങ്ങള്‍ക്ക് മലയാളത്തിലുള്ള ഡിപ്ലോമ പ്രോഗ്രാം നിലവിലുണ്ട്. ബിരുദധാരികള്‍ക്കും എന്റര്‍പ്രണര്‍ഷിപ്പ്, ഫാം ജേര്‍ണലിസം ഇന്‍ഫര്‍മാറ്റിക്സ് എന്നിവയില്‍ ബിരുദാനന്തര ഡിപ്ലോമ പ്രോഗാം നിലവിലുണ്ട്.
സംരംഭകര്‍ക്കായുള്ള പ്രത്യേക വെബ് പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കര്‍ഷക പോര്‍ട്ടലായ ംംം.സമമെ്ൗ.ശി ഇപ്പോള്‍ നിലവിലുണ്ട്.
പരിശീലനം, സംരംകത്വ പരിപാടി, വിദൂര വിദ്യാഭ്യാസം, പ്രസിദ്ധീകരണം, വിവര പോര്‍ട്ടലുകള്‍, സാങ്കേതിക വിദ്യ കൈമാറ്റം, കണ്‍സല്‍ട്ടന്‍സി, ബോധവത്കരണ ക്ലാസുകള്‍ മുതലായവയ്ക്ക് സംരംഭകത്വ ഡയറക്ടറേറ്റിന്റെ കീഴിലുള്ള പൂക്കോട് (വയനാട്), മണ്ണുത്തി (തൃശൂര്‍), തിരവനന്തപുരത്തെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് * ഡെവലപ്മെന്റ് ഓഫീസുകളുമായി ബന്ധപ്പെടാം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉപദേശകസംവിധാനം, മൃഗചികിത്സ എന്നിവയ്ക്കുള്ള ഇ–വെറ്റ്കണക്ട് മണ്ണുത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പൂക്കോ ട്– 04936209286, മണ്ണുത്തി– 04872376644 , തിരുവനന്തപുരം– 04712550370, എന്നീ നമ്പറുകളിലോ ംംം.സമമെ്ൗ.ശി, ംംം.സ് മൗെ.മര.ശി, ുൗയഹശരമശേീി@െസ്മൗെ. മര.ശി സൈറ്റുകളിലോ ബന്ധപ്പെടാം.
ഡോ. ടി. പി. സേതുമാധവന്
ഡയറക്ടര്‍, എന്റര്‍പ്രണര്‍ഷിപ്പ്, വെറ്ററിനറി സര്‍വകലാശാല, പൂക്കോട്, വയനാട്