കനത്ത മഴ: പൊന്നാന്‍ചുണ്ട് പാലം മുങ്ങി

TVM-PALAMMUNGIവിതുര :കനത്ത മഴയില്‍ വെള്ളം നിറഞ്ഞൊഴുകിയ വിതുരയിലെ പൊന്നാന്‍ചുണ്ട് പാലം ശബരീനാഥന്‍ എംഎല്‍എ സന്ദര്‍ശിച്ചു.നിലവില്‍ ചപ്പാത്ത് പോലെയുള്ള പാലമായതിനാല്‍ മഴ പെയ്താല്‍ ഇവിടെ വെള്ളം നിറഞ്ഞൊഴുകുക പതിവാണ്. ഈ സാഹചര്യം കണക്കിലെടുത്ത്  വിതുര,പെരിങ്ങമ്മല,നന്ദിയോട് എന്നീ പഞ്ചായത്തുകളെ  തമ്മില്‍  ബന്ധിപ്പിക്കുന്ന ഇവിടെ പുതിയ പാലം നിര്‍മിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചി രുന്നു.ഇതിനുള്ള നടപടികള്‍ നടന്നു വരികയാണ്. പുതിയ പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കെ.എസ് ശബരീനാഥന്‍ എംഎല്‍എ അറിയിച്ചു.

പാലം നിര്‍മാണത്തിന് ആവശ്യമായ  സ്ഥലം റവന്യൂവകുപ്പ്  കണ്ടെത്തുകയും സ്ഥലം വിട്ടുനല്‍കു ന്നവര്‍ക്ക് നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയാകുകയും ചെയ്തിട്ടുണ്ട്.ഭരണാനുമതി നേരത്തെ ലഭിച്ച പുതിയ പാലത്തിന്റെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതികാനുമതി ലഭിച്ചാലുടന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാലത്തിന്റെ  നിര്‍മാണം ആരംഭിക്കുമെന്നും ഇവ വേഗത്തില്‍ പൂര്‍ത്തിയാ ക്കാനുള്ള നിര്‍ദേശം പൊതുമരാമത്ത്  അധികൃതര്‍ക്കു  നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.

Related posts