ഫരീദാബാദ്: അമ്മയെ കൂടെതാമസിപ്പിക്കുന്നതിനെചൊല്ലി തർക്കമുണ്ടായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. റെഡിയോതെറാപ്പിസ്റ്റായ യോഗേഷ് കുമാർ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. അമ്മയെ കൂടെ താമസിപ്പിക്കുന്നത് ഭാര്യ നേഹ റാവത്തിന് താൽപര്യം ഉണ്ടായിരുന്നില്ല.
ഇതേച്ചൊല്ലി യോഗേഷും ഭാര്യയും ഭാര്യാമാതാവും കലഹങ്ങൾ പതിവായിരുന്നു. കഴിഞ്ഞദിവസവും ഈ കാര്യത്തിൽ വഴക്ക് ഉണ്ടായപ്പോൾ യുവാവ് താമസിക്കുന്ന കെട്ടിടത്തിന്റെ 15ാം നിലയിൽനിന്നും താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. യോഗേഷിന്റെ അമ്മാവന്റെ പരാതിയിൽ ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, രണ്ട് സഹോദരങ്ങൾ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
ഒൻപത് വർഷം മുൻപാണ് നേഹയും യോഗേഷും തമ്മിൽ വിവാഹം കഴിഞ്ഞത്. ഇരുവർക്കും ആറ് വയസുള്ള മകനും ഉണ്ടായിരുന്നു. എന്നാൽ രണ്ട്പേർക്കും ജോലി ഉണ്ടായിരുന്നതിനാൽ മകനെ വേണ്ട വിധം നോക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്റെ അമ്മയെ കൂടെ നിർത്തണമെന്ന് യോഗേഷ് നേഹയോട് ആവശ്യപ്പെട്ടു. അമ്മയെ കൂടെ താമസിപ്പിക്കാൻ പറ്റില്ലന്നും തനിയ്ക്ക് അവർക്കൊപ്പം ഇവിടെ കഴിയാനാവില്ലെന്നും പറഞ്ഞ് നേഹ യോഗേഷുമായി വഴക്കിട്ടു.
നേഹയെ പിന്തുണച്ച് അവരുടെ സഹോദരന്മാർ എത്തി. തുടർന്ന് ഇരുവരും കലഹം ഉണ്ടാവുകയും നേഹ സഹോദരങ്ങൾക്കൊപ്പം ഗ്വാളിയാറുള്ള തന്റെ സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. ഇതോടെ യോഗേഷ് അസ്വസ്ഥനായിരുന്നുവെന്ന് അമ്മാവൻ പരാതിയിൽ പറഞ്ഞു.
വ്യാഴാഴ്ച യോഗേഷ് നേഹയെ കൂട്ടിക്കൊണ്ട് വന്നു. എന്നാൽ വീണ്ടും അമ്മയെ കൂടെ നിർത്തുന്നത് ചൊല്ലി തർക്കം ഉണ്ടായി. വഴക്കിനിടയിൽ യോഗേഷ് അപ്പാർട്മെന്റിനു മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.

