കൂത്തുപറമ്പ്: പടുവിലായി കാഞ്ഞിരപ്പാലത്ത് ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തി. ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവ കണ്ടത്. തോടരികിലെ കൈതച്ചെടിക്കൂട്ടത്തിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ബോംബുകള്‍. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂത്തുപറമ്പ് എസ്‌ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഇവ സ്‌റ്റേഷനിലെത്തിച്ചു.പരിശോധനയ്ക്കായി ബോംബ് സ്ക്വാഡിനെ വിവരം അറിയിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പാലത്ത് ഐസ്ക്രീം ബോംബുകള്‍; തോടരികിലെ കൈതച്ചെടിക്കൂട്ടത്തിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ബോംബുകള്‍
