കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകാന്‍ എന്‍ജി.കോളജ് വിദ്യാര്‍ഥികള്‍ തലമുടി മുറിച്ചുനല്‍കി

tvm-mudiനേമം: കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകാന്‍ പാപ്പനംകോട് ശ്രീചിത്ര തിരുനാള്‍ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളും. ഇന്നലെ കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പത്ത് വിദ്യാര്‍ഥിനികള്‍ മുടി മുറിച്ചു നല്‍കി.   കോളജിന്റെ ടെക്‌നോ കല്‍ച്ചറല്‍ ഫെസ്റ്റ് 2016 ന്റെ ഭാഗമായി എസ്സിടി കാന്‍സര്‍ റെസ്ക്യൂ ഫോറം രൂപീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഇന്നലെ  വൈകുന്നേരം  നടന്‍ നന്ദു നിര്‍വഹിച്ചു.

കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായി മൈത്രി കാന്‍സര്‍ സെന്ററിന്റെ സഹായത്തോടെ  കേളജിലെ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് റേഡിയോ തെറാപ്പി വകുപ്പിന്റെ  രണ്ട് വാര്‍ഡുകളില്‍ കൊതുകു വലകള്‍ നല്‍കിയിരുന്നു.    കോളജ് വിദ്യാര്‍ഥികളില്‍ നിന്നും സ്വരൂപിച്ച 50,000 രൂപയുടെ ചെക്ക് കാന്‍സര്‍ രോഗികള്‍ക്കായി പ്രിന്‍സിപ്പല്‍ ഡോ.ജയസുധ, ആര്‍സിസി പി.ആര്‍.ഒ സുരേന്ദ്രന്‍ ചുനക്കരയ്ക്ക് കൈമാറി.

കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മുമ്പ് അവയവദാന സമ്മതപത്രം ഒപ്പിട്ടു നല്‍കിയിരുന്നു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ ഹേമന്ദ്, ഡോ.ശരത്ചന്ദ്രദാസ്, അസോസിയേറ്റ് പ്രഫസര്‍ ഹരിക്കുട്ടന്‍, ഹെയര്‍ സ്‌പെഷലിസ്റ്റ് വിജി, റെസ്ക്യൂഫോറം പ്രസിഡന്റ് വിഘ്‌നേശ്, രതീഷ് രോഹിണി, യൂണിയന്‍ വൈസ്. ചെയര്‍മാന്‍ കാവ്യസുരേന്ദ്രന്‍, അനന്ത കൃഷ്ണന്‍, ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി എസ്.എസ്. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Related posts