കാര്‍ഷിക മേഖലയോടുള്ള അവഗണനയ്‌ക്കെതിരേ കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി

alp-keralacongressതിരുവല്ല: വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്നും പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ഒഴിവാക്കിയ നടപടി ഉടന്‍ തിരുത്തണമെന്ന് കേരള കോണ്‍ഗ്രസ് -എം ജനറല്‍ സെക്രട്ടറി ജോസഫ് എം.പുതുശേരി. കാര്‍ഷിക മേഖലയോടു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അവഗണനയ്‌ക്കെതിരെ കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി തിരുവല്ലയില്‍ സംഘടിപ്പിച്ച കര്‍ഷക ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് സംസ്ഥാനത്തു  നടപ്പിലാക്കാന്‍ കഴിഞ്ഞ ജൂലൈ 21നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ഒഴിവാക്കിയിരുന്നു.  നെല്ലറകളെ ഒഴിവാക്കുന്നതിലൂടെ പദ്ധതി തന്നെ വിഫലമാകുകയാണെന്നും നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരത്തില്‍ നിന്നും ഒഴിവാക്കാന്‍ ബോധപൂര്‍വമായ നീക്കമാണിതെന്നും പുതുശേരി കുറ്റപ്പെടുത്തി.

തിരുവല്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണയ്ക്കു മുന്നോടിയായി ദീപാ ജംഗ്ഷനില്‍ നിന്നും പ്രകടനം നടത്തി. നിയോജകമണ്ഡലം ചെയര്‍മാന്‍ വര്‍ഗീസ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചെറിയാന്‍ പോളച്ചിറയ്ക്കല്‍, കണ്‍വീനര്‍ സജി അലക്‌സ്, സെക്രട്ടേറിയറ്റംഗങ്ങളായ വര്‍ഗീസ് മാമ്മന്‍, സാം ഈപ്പന്‍, തോമസ് മാത്യു, അംബികാ മോഹന്‍, ബിജു ലങ്കാഗിരി, തമ്പി കുന്നുകണ്ടം, ജോര്‍ജ് മാത്യു, ഷിബു വര്‍ക്കി, ജോ ഇലഞ്ഞിമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts