കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നത് ഇറ്റലിയില്‍ കുറ്റകരം

sound-systemറോം: കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഇറ്റലിയിലെ പരമോന്നത കോടതി വിധിച്ചു.

രാത്രി കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ടുവച്ചതിനു പോലീസ് ഒരു സിസിലി സ്വദേശിക്കെതിരേ നടപടിയെടുത്തിരുന്നു. മറ്റുള്ളവരുടെ ഉറക്കം തടസപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതു ശരിവച്ചു കൊണ്ടുള്ളതാണ് കോടതി പുതിയ ഉത്തരവ്.

200 മുതല്‍ 1500 വാട്‌സ് വരെ ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയുന്ന മൂന്നു ആംപ്ലിഫയറുകള്‍ കാറില്‍ വച്ചിരുന്നു. ശബ്ദ മലിനീകരണത്തിനു കേസെടുത്ത പോലീസ് ഇയാളുടെ കാര്‍ സ്റ്റീരിയോ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts