കിഴക്കമ്പലം ജംഗ്ഷനിലെ ഗര്‍ത്തം വാഹനയാത്രികരെ വലയ്ക്കുന്നു

EKM-ROADകിഴക്കമ്പലം: അടിക്കടി കുടിവെള്ള പൈപ്പുകള്‍ പൊട്ടി കിഴക്കമ്പലത്ത് ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് പതിവാകുന്നു. ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റുറോഡു വരെയുള്ള ഭാഗത്തെ കുടിവെള്ള പൈപ്പുകളാണ് ദിനംപ്രതി പൊട്ടുന്നത്. ഇതേതുടര്‍ന്ന് റോഡില്‍ രൂപംകൊള്ളുന്ന കുഴികള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്. ഇത്തരത്തില്‍ ജംഗ്ഷനില്‍ രൂപം കൊിട്ടുള്ള കുഴികളില്‍ വീണ് ടൂ വീലര്‍ യാത്രികര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യസംഭവമായി.

കുഴികളില്‍ പതിക്കാതിരിക്കാന്‍ ടൂ വീലറുകള്‍ വെട്ടിച്ചു മാറ്റുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. കാല്‍നട യാത്രികര്‍ കുഴി ഒഴിവായി നടക്കുന്നതിനാല്‍ വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ ചെന്നുപെടുന്നതും അപകടങ്ങള്‍ ഉ|ാക്കുന്നു|്.

റോഡു വികസനത്തിന്റെ ഭാഗമായി ട്വന്റി20 യുടെ നേതൃത്വത്തില്‍ നിരവധി തവണകളാണ് ഇവിടത്തെ കുഴികള്‍ മൂടി മെയിന്റന്‍സ് നടത്തിയിരിക്കുന്നത്. എന്നാല്‍ പൈപ്പുകള്‍ പൊട്ടുന്നത് പതിവായതോടെ ശാശ്വത പരിഹാരമില്ലാതെ കുഴികള്‍ രൂപപ്പെടുന്ന അവസ്ഥയാണുള്ളത്. ബന്ധപ്പെട്ട വാട്ടര്‍ അഥോറിറ്റി അധികൃതര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥയ്ക്കതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

വാട്ടര്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ റോഡുകള്‍ കുഴിച്ചുകുളമാക്കുകയല്ലാതെ അത് നന്നാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്. ഇത്തരത്തില്‍ കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളുടെ പ്രധാന റോഡുകളാണ് കുഴിച്ചു കുളമാക്കിയിരിക്കുന്നത്. എന്നാല്‍ കുടിവെള്ള ക്ഷാമത്തിന് ഈ നടപടികളൊന്നും ഫലപ്രദമാകുന്നില്ലെന്ന ആരോപണവും ശക്തമായിട്ടു|്.

Related posts